ബാല താരമായി സിനിമയിൽ വന്നു മലയാളി പ്രേക്ഷകരെ ഞെട്ടിച്ച നടീ നടന്മാർ നിരവധിയുണ്ട്. അതിൽ മികച്ചു നിൽക്കുന്ന ഒരു കലാ കാരിയാണ് ഒരു വടക്കൻ വീരഗാഥ എന്ന മമ്മൂട്ടി എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യ കാല വേഷം അവതരിപ്പിച്ച ജോമോൾ. അതിനു ശേഷം അനർഗം, മൈ ഡിയർ മുത്തച്ഛൻ എന്നിങ്ങനെ നിരവധി സിനിമകളിലും ജോ മോൾ ബാല താരമായി അഭിനയിച്ചു. മലയാള സിനിമാ പ്രേമികൾക്കിടയിൽ ജാനകി കുട്ടി എന്നാണ് താരം അറിയപ്പെടുന്നത്. മലയാളി പ്രേക്ഷകർ നൽകുന്ന ഈ വിശേഷണം തന്നെ മതിയാവും താരത്തിന് കേരളത്തിൽ കിട്ടിയ സ്വീകാര്യത അളക്കാൻ.
ജയറാം നായകനായ സ്നേഹം എന്ന സിനിമയിലൂടെ ആയിരുന്നു നായികാ വേഷത്തിലേക്ക് ജോമോൾ അരങ്ങേറുന്നത്. 1998ഇൽ പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനകി കുട്ടി എന്ന ചിത്രത്തിലൂടെ മികച്ച നടിയായി താരം മാറി. അതിനു ശേഷം നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നിങ്ങനെ നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ ഒക്കെ തന്നെ വലിയ തോതിൽ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. വിവാഹ ശേഷം സിനിമ ഈ മേഖലയിൽ അത്ര സജീവമല്ലാത്ത താരത്തെ സ്വകാര്യ ചാനലുകൾ നടത്തുന്ന അഭിമുഖത്തിൽ കാണാറുണ്ട്.
ഇപ്പോഴിതാ സിനിമാ ജീവിതത്തോടൊപ്പം തൻറെ കുടുംബ വിശേഷങ്ങളും ആരാധകരുമായി പങ്കു വയ്ക്കുകയാണ് താരം. മാതൃകപരമായ കുടുംബ ജീവിതം നയിക്കുന്ന ജോമോൾ സിനിമയിലെ പോലെ തന്നെ ജീവിതത്തിലും സൂപ്പറാണ്. താരത്തെ പറ്റി അമ്മ മോളി പറയുന്നത് തന്നെ ഇതിനുദാഹരണമാണ് തെളിവാണ്. വിവാഹ ശേഷം ജോ മോളുടെ അമ്മായി അമ്മ പറഞ്ഞ ഒരു അനുഭവത്തെക്കുറിച്ച് ആണ് ജോമോളുടെ അമ്മയുടെ തുറന്നു പറച്ചിൽ.
തൻറെ ജീവിതത്തിൽ കേട്ട ഏറ്റവും വലിയ സന്തോഷം അതായിരുന്നു എന്നും മോളി പറയുന്നു. മോളി ഇതുപോലെയൊരു മരുമകളെ തന്ന ദൈവത്തിന് നന്ദി. അതിൻറെ ക്രെഡിറ്റ് മോളിക്ക് ആണ്. നിങ്ങളുടെ കുടുംബത്തിന് ആണ് എന്നൊക്കെ. ഇനി എനിക്കൊരു ജന്മമുണ്ടെങ്കിൽ നിങ്ങളുടെ മരുമകളെ തരണം, അതിന് നിങ്ങളുടെ മകളായി ഇറക്കണം. അടുത്ത ജന്മവും എനിക്കും മരുമകൾ ഇവർ തന്നെയാണ്. അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി എന്ന് ജോമോളുടെ അമ്മ പറയുന്നു.