രാജ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് കംഗാരു. ഇതില്‍ പൃഥ്വിരാജ് ജയസൂര്യ കാവ്യ മാധവന് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഇപ്പോള്‍ ലൊക്കേഷനില്‍ വെച്ചുണ്ടായ രസകരമായ സംഭവങ്ങളെക്കുറിച്ചാണ് ജയസൂര്യ പറയുന്നത്.
ഒരു ദിവസം വര്‍ക്കൗട്ടൊന്നും ചെയ്യുന്നില്ലേ എന്ന് ചോദിച്ച് കാവ്യ തന്റെ അടുത്ത് വന്നു , അപ്പോള്‍ ഞാന്‍ പറഞ്ഞു ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ന് ചെയ്യാന്‍ തനിക്ക് പറ്റില്ല, ഇനി വേണം പോകാന്‍ എന്ന് ഞാന്‍ പറഞ്ഞു. വര്‍ക്ക് ഔട്ടൊന്നും ചെയ്യാതെ ഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോകുകയായിരുന്നു. പിന്നെയാണ് ഞാന്‍ അറിയുന്നത്, കാവ്യ ട്രെഡ് മില്ലുമായിട്ടാണ് ലൊക്കേഷനില്‍ എത്തിയിരിക്കുന്നതെന്ന്.
ഇവിടെ നിന്നും ദിവസവും ട്രെഡ് മില്ലില്‍ വര്‍ക്ക് ഔട്ടൊക്കെ കാവ്യ ചെയ്യാറുണ്ട് എന്ന് കരുതി എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയെന്ന് ജയസൂര്യ പറയുന്നു.
പിന്നീട് കാവ്യയുടെ അച്ഛന് ഒരു ദിവസം ഭക്ഷണം കഴിക്കാന്‍ വേണ്ടി മുറിയിലേയ്ക്ക് ക്ഷണിച്ചു. അന്ന് അവിടെ ഉള്ള ട്രെഡ് മില്ലില്‍ വസ്ത്രമെല്ലാം അലക്കി ഉണങ്ങാനിട്ടിരിക്കുന്നു. അപ്പോഴാണ് കാവ്യയുടെ അമ്മ പറഞ്ഞത്, വാങ്ങി ആദ്യത്തെ രണ്ട് ദിവസത്തെ ആവേശം മാത്രമേയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അലക്കിയാ തുണിയൊക്കെ ഇടാനാണ് ഉപയോഗിക്കുന്നതെന്ന് . അവിടെ ആ ട്രെഡ് മില്‍ എങ്ങനെ എത്തിച്ചു എന്നതാണ് ഞാന്‍ മനസ്സിലോര്‍ത്തത് നടന് പറയുന്നു.
അതേസമയം സൂപ്പര്‍ ഹിറ്റ് ചിത്രം ആയിരുന്നു കംഗാരു. കാവ്യ മാധവന് ആയിരുന്നു ഇതിലെ നായിക വേഷം ചെയ്തിരുന്നത്. ഓട്ടോ ഡ്രൈവറുടെ റോള്‍ ആണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ഇതിലെ ഗാനം വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.