പുതിയ വാഹനം ഗ്യാരേജില്‍ എത്തിച്ച് മലയാളത്തിന്റെ യുവതാരം ജയസൂര്യ. ആഡംബര എസ്.യു.വി. നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച മോഡലായ റേഞ്ച് റോവര്‍ ആണ് താരം സ്വന്തമാക്കിയത്.
റേഞ്ച് റോവര്‍ സ്പോര്‍ട് ഓട്ടോബയോഗ്രഫി പതിപ്പാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിട്ടുള്ള പുതിയ വാഹനം. റേഞ്ച് റോവര്‍ സ്പോര്‍ട് ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന പതിപ്പായ ഓട്ടോബയോഗ്രഫി മോഡലിന് 2.37 കോടി രൂപയാണ് ഇന്ത്യയിലെ ഓണ്‍റോഡ് വില.
കൊച്ചിയിലെ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെ.എല്‍.ആറില്‍ നിന്നാണ് ജയസൂര്യ പുതിയ ആഡംബര എസ്.യു.വി. സ്വന്തമാക്കിയിരിക്കുന്നത്.
സാന്റോറിനി ബ്ലാക്ക് മെറ്റാലിക് ഫിനീഷിങ്ങില്‍ ഒരുങ്ങിയിരിക്കുന്ന വാഹനമാണ് ജയസൂര്യ സ്വന്തമാക്കിയിരിക്കുന്നത്.
ഡീസല്‍ പതിപ്പാണ് ജയസൂര്യ തിരഞ്ഞെടുത്തത്.
1.87 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. 3.0 ലിറ്റര്‍ ഡീസല്‍-പെട്രോള്‍, 4.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളില്‍ ഈ വാഹനം നിരത്തുകളില്‍ എത്തിക്കുന്നുണ്ട്. ഇതില്‍ 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ജയസൂര്യയുടെ ഗ്യാരേജില്‍ എത്തിയത്.
346 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്ജിന് ഉത്പാദിപ്പിക്കുന്ന കരുത്ത്. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എന്‍ജിനൊപ്പം ചേര്‍ത്തിട്ടുണ്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ വാഹനത്തില്‍ ട്രാന്സ്മിഷന് നിര്‍വഹിക്കുന്നത്.