മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജയറാം. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. പത്മരാജൻ എന്ന അനുഗ്രഹീത സംവിധായകൻ കണ്ടെടുത്ത മണിമുത്ത് ആണ്. അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ ആണ് ജയറാം അവതരിപ്പിച്ചിട്ടുള്ളത്. ഇതെല്ലാം തന്നെ മലയാളികളുടെ സാമൂഹിക സാംസ്കാരിക ജീവിതത്തെ ഒപ്പിയെടുക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. അതുകൊണ്ടുതന്നെ എന്നും മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട് ജയറാമേട്ടന്.
സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല ജയറാം. വല്ലപ്പോഴും മാത്രമാണ് വ്യക്തിപരമായ വിശേഷങ്ങൾ പങ്കുവെച്ച് താരം എത്തുന്നത്. ഇത് എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. സിനിമാ വിശേഷങ്ങൾ മാത്രമാണ് പൊതുവേ ജയറാം സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ആരാധകരുമായി പങ്കുവയ്ക്കുന്നത്. എന്നാൽ പലപ്പോഴും ഭാര്യയുടെയും മക്കളുടെയും ഒപ്പം എടുക്കുന്ന ചിത്രങ്ങൾ ജയറാം പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെയാണ് വൈറൽ ആയി മാറുന്നത്.
ഇപ്പോൾ താരം ദുഃഖകരമായ ഒരു വാർത്തയാണ് അറിയിച്ചിരിക്കുന്നത്. താരം കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. താരം തന്നെയാണ് ഈ വിവരം നേരിട്ട് ആരാധകരെ അറിയിച്ചത്. ഫേസ്ബുക്ക് വഴിയാണ് താരം ഈ വാർത്ത പുറത്തുവിട്ടത്. നിരവധി ആളുകളാണ് താരത്തിന് ഇപ്പോൾ പ്രാർഥനകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. എത്രയും പെട്ടെന്ന് തന്നെ താരം ആരോഗ്യവാനായി തിരിച്ചു വരട്ടെ എന്നാണ് മലയാളികൾ പ്രാർത്ഥിക്കുന്നത്. അതേസമയം ഒരു ആശ്വാസം വാർത്തകൂടി ജയറാം അറിയിച്ചു.
“പ്രിയപ്പെട്ടവരെ, ഞാൻ കൊവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. ഇതൊരു ഓർമ്മപ്പെടുത്തലാണ്, വൈറസ് ഇപ്പോഴും നമ്മുടെ ഇടയിൽ തന്നെ ഉണ്ട്. ഞാനുമായി അടുത്തദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവർ എല്ലാം തന്നെ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ടെസ്റ്റ് ചെയ്യണം എന്നു ഞാൻ അഭ്യർത്ഥിക്കുന്നു. ഞാനിപ്പോൾ ട്രീറ്റ്മെൻറ് ആരംഭിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ തിരിച്ചു വരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ” – ജയറാം ഫേസ്ബുക്കിൽ കുറിച്ചു. എന്തായാലും സീരിയസ് ആയിട്ടുള്ള അസുഖ ലക്ഷണങ്ങൾ ഒന്നുംതന്നെ താരത്തിന് ഇല്ല എന്ന ആശ്വാസത്തിലാണ് ഇപ്പോൾ മലയാളികൾ.