കാഴ്ചക്കാര്‍ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന ഈ ഷോയുടെ മലയാളത്തില്‍ അവതാരകന് മോഹന്‍ലാലാണ്. ഇതു തന്നെയാണ് മലയാളം ബിഗ് ബോസിന്റെ ഏറ്റവും വലിയ പ്രത്യേകതയും. നിരവധി സിനിമ സീരിയല്‍ താരങ്ങളും ഒപ്പം സോഷ്യല്‍ മീഡിയ താരങ്ങളും ആണ് ഇതില്‍ മത്സരിക്കാന്‍ എത്താര്‍. മികച്ച പ്രതികരണമാണ് ബിഗ് ബോസിന് ലഭിക്കുന്നത്.
മലയാളം ബിഗ് ബോസ് സീസണ് ഫോറിലെ ശക്തമായ ഒരു മത്സരാര്‍ത്ഥിയാണ് ജാസ്മിന് മൂസ. ഈ ഷോയില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധ നേടിയത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തിട്ടുണ്ട് ജാസ്മിന്. ജാസ്മിന്റെ കഥ പലര്‍ക്കും അറിയാമായിരിക്കും. മലപ്പുറംകാരിയായ ജാസ്മിനെ കുറിച്ചുള്ള വാര്‍ത്ത നേരത്തെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എങ്കിലും ബിഗ്ബോസില്‍ എത്തിയതോടെയാണ് ജാസ്മിന് ഒന്നുകൂടി ശ്രദ്ധിക്കപ്പെട്ടത്.
വിന്നര്‍ സ്ഥാനത്തെത്തും എന്ന് പ്രേക്ഷകര്‍ പ്രവചിച്ച ഒരു പേരാണ് ജാസ്മിന്റെ. ഗെയിമില്‍ എല്ലാം മുന്നിലാണ് ജാസ്മിന്. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചപ്പോള്‍ അത് നല്ലതുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ ജാസ്മിന് സാധിച്ചില്ല. ഇതിനിടെ ബിഗ് ബോസ് വീട്ടില്‍ നിന്ന് ഉണ്ടായ പല പ്രശ്നങ്ങള്‍ക്കിടയിലും തനിക്ക് ഇവിടെ നില്ക്കാന് കഴിയില്ലെന്നും പുറത്തു പോകണം എന്നും ജാസ്മിന് പറഞ്ഞിരുന്നു.
എന്നാല്‍ അപ്പോഴെല്ലാം സഹ മത്സരാര്‍ത്ഥികളും ബിഗ്ബോസും ചേര്‍ന്ന് ജാസ്മിന് ധൈര്യം കൊടുത്തു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന വീഡിയോയില്‍ ജാസ്മിന് പുറത്തേക്ക് പോകണമെന്ന് ബിഗ് ബോസിനോട് ആവശ്യപ്പെടുന്നതും, തുടര്‍ന്ന് സഹ മത്സരാര്‍ഥികളോട് യാത്ര പറഞ്ഞു പുറത്തേക്ക് വരാന്‍ ജാസ്മിനോട് ബിഗ്ബോസ് പറയുന്നതും കാണാം. ബിഗ് ബോസ് ആരാധകര്‍ ഞെട്ടലോടെയാണ് ഈ വീഡിയോ കണ്ടത്.