സൂര്യ നായകനായി പുറത്തുവന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ് ഭീം. കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ പ്രശംസകൾ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. ഓൺലൈൻ വഴി ആയിരുന്നു ചിത്രം റിലീസിന് എത്തിയത്. പാൻ ഇന്ത്യൻ ലെവലിൽ റീച്ച് നേടിയ ചിത്രം കൂടിയായിരുന്നു ഇത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആയിരുന്നു ചിത്രം ഒരുക്കിയത്. അഡ്വക്കേറ്റ് ചന്ദ്രു എന്ന കഥാപാത്രത്തെയായിരുന്നു സൂര്യ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇത് വളരെ വലിയ രീതിയിൽ പ്രശംസിക്കപ്പെടുകയും ചെയ്തു.
9.3 ആയിരുന്നു ചിത്രത്തിന് ഐ എം ഡി ബി പ്ലാറ്റ്ഫോമിൽ ലഭിച്ച റേറ്റിംഗ്. നിരവധി ഹോളിവുഡ് ചിത്രങ്ങളെ മറികടന്നുകൊണ്ട് ആയിരുന്നു ചിത്രം ഈ റേറ്റിംഗ് സ്വന്തമാക്കിയത്. ഇപ്പോൾ ചിത്രം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഓസ്കാർ യൂട്യൂബ് ചാനലിൽ ഇപ്പോൾ സിനിമയുടെ ഒരു രംഗം പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. 12 മിനിറ്റ് നീളമുള്ള വീഡിയോ ആണ് ഓസ്കാർ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. സംവിധായകൻ ജ്ഞാനവേൽ ആണ് സമൂഹത്തിൽ നിലനിൽക്കുന്ന ജാതി വിവേചനങ്ങളെ കുറിച്ച് ഇതിൽ സംസാരിക്കുന്നത്.
“ഈ സിനിമയിൽ ട്രൈബൽ ആളുകൾ പോലീസ് കസ്റ്റഡിയിൽ നേരിടുന്ന വയലൻസിനെ കുറിച്ച് മാത്രമല്ല പരാമർശിക്കുന്നത്. എങ്ങനെ ജാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനുകളിൽ കസ്റ്റഡി വയലൻസ് നടക്കുന്നുണ്ട് എന്നാണ് കാണിച്ചത്. അതാണ് സിനിമയുടെ തീം” – സംവിധായകൻ പറയുന്നു. ഈ ചിത്രത്തെക്കുറിച്ച് ആവശ്യമായ റിസർച്ച് നടത്തിയ സാഹചര്യങ്ങളെക്കുറിച്ച് എല്ലാം തന്നെ സംവിധായകൻ ഈ വീഡിയോയിൽ പറയുന്നുണ്ട്.
എന്തായാലും ഇന്ത്യൻ സിനിമയ്ക്ക് ഇത് ഒരു അഭിമാന നിമിഷം തന്നെയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. മലയാളി താരം ലിജോമോൾ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. രജീഷ വിജയൻ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതേസമയം എതർക്കും തുനിന്തവൻ ആണ് സൂര്യ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. പ്രിയങ്ക മോഹൻ ആണ് ചിത്രത്തിലെ നായിക. ഉടൻ തന്നെ ചിത്രം തീയേറ്ററുകളിലെത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. കൊവിഡ് സാഹചര്യങ്ങൾ പലതും നിലനിൽക്കുന്നുണ്ട് എങ്കിലും സിനിമയുടെ തിയേറ്റർ റിലീസ് മാറില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.