ഏഷ്യാനെറ്റിലെ വോഡാഫോണ്‍ കോമഡി സ്റ്റാറില്‍ വിധി കര്‍ത്താക്കളാണ് നടന് ജഗദീഷും, റിമി ടോമിയും. ആടിയും പാടിയും കോമഡി സ്റ്റാര്‍ കിടിലന്‍ ആക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജഗദീഷിന്റെ പാട്ടും റിമിയുടെ തമാശകളും ചേരുമ്പോള്‍ പരിപാടി മൊത്തത്തില്‍ കൊമഡി തന്നെ. ഒരേ ഷോയില്‍ വര്‍ക്ക് ചെയുന്നവര്‍ ആയതിനാല്‍ തന്നെ റിമിയെ ജഗദീഷ് നന്നായി മനസിലാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ഒരു അഭിമുഖത്തിനിടെ റിമിയെക്കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകള്‍ ആണ് വൈറലാവുന്നത്. ഏറ്റവും മികച്ച സെന്‍സ് ഓഫ് ഹ്യൂമറിന് ഉടമയായ വ്യക്തിയെ കുറിച്ചുള്ള ചോദ്യത്തിനാണ് റിമിയുടെ പേര് നടന് പറഞ്ഞിരിക്കുന്നത്. അതിന് പിന്നിലുള്ള കാരണത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
സെന്‍സ് ഓഫ് ഹ്യൂമര്‍ എന്നാല്‍ റിമിക്ക് അപാരമാണ്. റിമി ടോമി എന്ന വ്യക്തി ഹ്യൂമറിന്റെ എല്ലാ രീതിയിലും ആസ്വദിക്കുന്ന ആളാണ്. കൂടാതെ തന്നെ തന്നെ സ്വയം കളിയാക്കുന്ന പ്രകൃതമാണ് റിമിയുടെത്. ഇതൊരു പ്ലസ് പോയിന്റ് ആണ്. തമാശ ഉണ്ടാക്കുന്നവര്‍ക്ക് പോലും ഇല്ലാത്തൊരു ക്വാളിറ്റിയാണ് അവര്‍ക്ക് ഉള്ളതെന്നും ജഗദീഷ് പറയുന്നു.
കൂടാതെ റിമി പലപ്പോഴും തന്നേക്കാല്‍ പ്രായമുള്ള ആളുകളെ പോലും മോളെ എന്നൊക്കെ വിളിക്കുന്നത് കേള്‍ക്കാം, ഇതൊക്കെ റിമിയുടെ നല്ല വശങ്ങളാണെന്നും നടന് പറയുന്നു.
അതേസമയം ലോക്ഡൗ വീട്ടില്‍ തന്നെ ചിലവഴിച്ച റിമി ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. പാചകവും തന്റെ മറ്റു വിശേഷങ്ങളെല്ലാം നടി ചാനല്‍ വഴി ഷേയര് ചെയ്യാറുണ്ട്. ചുരുങ്ങി സമയംകൊണ്ട് തന്നെ നിരവധി കാഴ്ച്ചക്കാരെയാണ് ചാനല്‍ സമ്മാനിച്ചത്.