ഒരു സ്ഥലം വാങ്ങുവാനും അതിൽ ഒരു വീട് വെക്കുവാനും ഇന്ന് വളരെ ചിലവാണ് അല്ലേ. ലക്ഷങ്ങൾ മുതൽ കോടികൾ വരെ ആണ് ഓരോരുത്തർ ഇതിനുവേണ്ടി പൊടിക്കുന്നത്.
എന്നാൽ പലർക്കും പണമില്ലാത്തതിൻറെ പേരിൽ ഒരു വീട് എന്ന സ്വപ്നം ഇന്നും അകലെയാണ്. ദിവസവും കിട്ടുന്ന ചെറിയ കൂലി കൊണ്ട് പലർക്കും ഒരു വീട് എന്ന സ്വപ്നം കാണുവാൻ പോലും സാധിക്കുന്നില്ല.
അതിനിടയിലാണ് കൊറോണ എന്ന മഹാമാരി കൂടി കടന്നു വന്നത്. അതോടെ പാവപ്പെട്ടവർ വീണ്ടും ദുരിതത്തിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
എന്നാൽ വീട് എന്ന ഒരു മോഹം കൊണ്ടുനടക്കുന്നവർ ആണോ നിങ്ങൾ? കയ്യിൽ പണമില്ലാത്തതിൻറെ പേരിൽ അതിനെക്കുറിച്ച് ആലോചിക്കുവാൻ പോലും നിങ്ങൾ ഭയപ്പെടുന്നുണ്ടോ?
എങ്കിൽ ഇറ്റലി ആണ് നിങ്ങൾക്ക് പറ്റിയ സ്ഥലം. ഒരു ബിരിയാണി കഴിക്കുന്ന ചെലവിൽ നിങ്ങൾക്ക് ഇവിടെ സ്ഥലം വാങ്ങാം.
ഇറ്റലിയിലെ ഒരു ചെറുപട്ടണം ആയ സലേമിയ എന്ന സ്ഥലത്താണ് സെന്റിന് വെറും 86 രൂപ മാത്രം വിലയുള്ളത്. എന്നാൽ സ്ഥലത്തിന് ഇത്രയും വില കുറയാൻ ഒരു കാരണം കൂടിയുണ്ട്.
വർഷങ്ങളായി ഇവിടെ താമസിക്കുന്നവരുടെ ജനസംഖ്യ കുറഞ്ഞു കുറഞ്ഞു വരികയാണ്. എന്താണ് ഇതിന് കാരണം എന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഇത്തരത്തിൽ ഒരു ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് സ്ഥലത്തിന് വില ക്രമാതീതമായി കുറഞ്ഞു വരുന്നത്. ഇവിടേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു പദ്ധതി കൊണ്ടുവന്നു സ്ഥലത്തിൻറെ വില കുറച്ചത്.
ഉപേക്ഷിക്കപ്പെട്ട ധാരാളം സ്ഥലങ്ങൾ ആണ് ഇവിടെ ഉള്ളത്. ഈ വീടുകൾ വിൽക്കുവാൻ നേരത്തെ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും പല കാരണങ്ങൾ കൊണ്ട് അത് സാധിച്ചില്ല. അതുകൊണ്ടാണ് ഇപ്പോൾ വില ഇത്രയും കുറഞ്ഞത്.