ന്യൂസിലൻഡിന് പിന്നാലെ ഇസ്രായേലും, പൗരന്മാരെ മുഴുവൻ വാക്സിനേറ്റ് ചെയ്തു, ഇനി മാസ്ക് നിർബന്ധമില്ല, സ്കൂളുകൾക്ക് തുറന്നു പ്രവർത്തിക്കാം, അമ്പരന്ന് ലോകരാജ്യങ്ങൾ

ലോകത്ത് ആദ്യമായി കൊറോണ വിമുക്ത രാജ്യം എന്ന പേര് നേടിയ ന്യൂസിലൻഡ് ആയിരുന്നു. ഏകദേശം ആറ് മാസത്തിനു മുൻപ് ആയിരുന്നു ഇവർ ഈ നേട്ടം സ്വന്തമാക്കിയത്. ചെറിയ ജനസംഖ്യയും വലിയ വിസ്തീർണവും ഉള്ള രാജ്യമാണ് ന്യൂസിലൻഡ്. അതുകൊണ്ടുതന്നെ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് ആയാൽ അയാളെ എളുപ്പം മാറ്റിപ്പാർപ്പിക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനും പെട്ടെന്ന് സാധിക്കും. ജസീന്ത ആർഡൻ ആണ് ഇവിടുത്തെ പ്രധാനമന്ത്രി. മികച്ച കോവിഡ് മാനേജ്മെൻറ് കാരണം കൊണ്ട് തന്നെ അവർ അടുത്ത തവണയും പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ സുഖമായി വിജയിച്ചു.

ഇപ്പോൾ മറ്റൊരു രാജ്യവും ന്യൂസിലൻഡ് പാത പിന്തുടരുകയാണ്. ഇസ്രായേലാണ് ഈ രാജ്യം. ഒരുപക്ഷേ കേരളത്തിൻറെ വിസ്തീർണ്ണം മാത്രമുള്ള രാജ്യം ആണ് ഇത്. അതിനനുസരിച്ചുള്ള ജനസംഖ്യയും. എന്നിട്ടും വളരെ ഫലപ്രദമായ ഇവിടുത്തെ ആളുകൾക്ക് എല്ലാം വാക്സിനേഷൻ കൊടുത്തു കഴിഞ്ഞു. കൊറോണ കേസുകൾ ഗണ്യമായി കുറയുകയാണ് ഇപ്പോൾ ഇവിടെ. 167 കേസുകൾ മാത്രമാണ് ഇപ്പോൾ പ്രതിദിനം വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ആളുകൾ മാസ്ക് ധരിക്കേണ്ട എന്ന നിർദ്ദേശമാണ് ഗവൺമെൻറ് മുന്നോട്ട് വയ്ക്കുന്നത്. പ്രധാനമന്ത്രി നേരിട്ടാണ് ഈ നിർദ്ദേശം നടത്തിയതും എന്നത് ശ്രദ്ധേയമാണ്. ബെഞ്ചമിൻ നെതന്യാഹു ആണ് ഇസ്രായേൽ പ്രധാനമന്ത്രി.

സ്കൂളുകൾ വീണ്ടും തുറക്കാൻ ഉള്ള പദ്ധതിയിലാണ് ഇപ്പോൾ ഇസ്രായേൽ രാജ്യം. അപകടം ഒരുവിധം ഒഴിവായി എന്ന തിരിച്ചറിവിൽ നിന്നുമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. അധികനാൾ സ്കൂൾ അടച്ചിടുന്നത് വരുംതലമുറയെ വലിയ രീതിയിൽ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതിൻറെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത് എന്നും ഗവൺമെൻറ് വിശദീകരിക്കുന്നു. എന്തായാലും ഇസ്രായേൽ നടപടികളെ ശക്തമായി പിന്തുണയ്ക്കുകയാണ് എല്ലാവരും തന്നെ. എന്നാൽ ഇതിനിടയിൽ വിമർശനവുമായി ധാരാളം ആളുകൾ എത്തുന്നുണ്ട്.

മുഴുവൻ ആളുകൾ വാക്സിൻ സ്വീകരിച്ചാൽ പോലും രോഗം വരാനുള്ള സാധ്യത പൂജ്യം അല്ല. അതുകൊണ്ട് മാസ്ക് നിർബന്ധം അല്ല എന്നു പറയുന്നത് ആത്മഹത്യാപരമാണ് എന്നാണ് ഇവരുടെ വാദം. അമേരിക്കയിൽ വാക്സിൻ സ്വീകരിച്ചവർ ആണെങ്കിൽ പോലും മാസ്ക്ക് നിർബന്ധമാണ്. ഒരു പക്ഷേ അവർക്ക് അസുഖം വന്നില്ലെങ്കിൽ പോലും അവരിൽ നിന്നും മറ്റൊരാൾക്ക് വരാനുള്ള സാധ്യത പണ്ടത്തെ പോലെ തന്നെ നിലനിൽക്കുന്നു എന്നാണ് കണ്ടെത്തൽ. അതുകൊണ്ട് ഇസ്രായേലി തീരുമാനം പുനപരിശോധിക്കണം എന്നാണ് മറ്റു രാജ്യങ്ങൾ അഭിപ്രായപ്പെടുന്നത്. എന്തായാലും ലോകരാജ്യങ്ങളെ അമ്പരപ്പിച്ചു കൊണ്ടാണ് ഇപ്പോൾ മറ്റൊരു രാജ്യം കൂടി കൊറോണ വിമുക്തം ആവാൻ പോകുന്നത്.