ലോകത്തെ മുഴുവൻ നടുക്കി കൊണ്ടാണ് കൊറോണ വൈറസ് എന്ന വിപത്ത് ലോകമെമ്പാടും പടർന്നത്. കഴിഞ്ഞ ഡിസംബർ മാസം ആയിരുന്നു ഇതിൻറെ തുടക്കം. പിന്നീട് വളരെ പെട്ടെന്ന് തന്നെ ചൈനയിലും മറ്റും പടരുന്നത് തുടങ്ങി. ഉടനെ തന്നെ ഇത് മറ്റു രാജ്യങ്ങളിലേക്കും പടർന്നു.
ഇറ്റലി അടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ ആയിരുന്നു ആദ്യം ഇതിന് കീഴ്പ്പെട്ടത്. തയ്യാറെടുക്കാൻ ഒട്ടും സമയം ലഭിച്ചിരുന്നില്ല എന്ന് കാരണം കൊണ്ടാണ് ഇറ്റലി അടക്കമുള്ള രാജ്യങ്ങൾക്ക് ഈ അവസ്ഥ വന്നത്. അവിടെയാണ് ഇന്ത്യക്ക് ഒരു മേൽക്കൈ ലഭിച്ചത്. ഇന്ത്യയിൽ എന്തായാലും കൊറോണ പടർന്നു പിടിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ നമ്മൾ വലിയ രീതിയിൽ മുൻകരുതലുകൾ എടുത്തു. മാർച്ച് അവസാനത്തോടെയാണ് കൊറോണ കേസുകൾ ഇന്ത്യയിൽ വർധിച്ചുവരുന്നത്. ഏകദേശം മൂന്നു മാസം മുഴുവൻ നമുക്ക് തയ്യാറെടുപ്പുകൾക്ക് വേണ്ടി ലഭിച്ചു.
ഇപ്പോൾ കോറോണക്ക് എതിരെയുള്ള വാക്സിൻ തയ്യാറായിരിക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മോഡേണ വാക്സിനാണ് ഇപ്പോൾ 100% ഫലപ്രദമാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്. 94.1 ശതമാനം ആളുകളിൽ ഒരു തരത്തിലുള്ള ദോഷഫലങ്ങളും ഇത് ഉണ്ടാക്കിയില്ല. ബ്രിട്ടൻ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇത് എത്രയും പെട്ടെന്ന് കൊടുത്ത് നൽകും എന്നാണ് അറിയാൻ സാധിക്കുന്നത്. സൈഫർ ആൻഡ് ബയഎൻടെക് എന്ന കമ്പനിയാണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്.
ഈ വാർത്തയെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ ഇന്ത്യൻ ഉന്നതതലത്തിൽ ഒന്നും വന്നിട്ടില്ല. വാക്സിനുകളുടെ എല്ലാം നിർമ്മാണത്തിൽ ഇന്ത്യ വലിയൊരു പങ്കു വഹിക്കുന്നത് കൊണ്ടുതന്നെ ഉടൻ തന്നെ ഇന്ത്യയിലും ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും ചൈനീസ് വൈറസുകളെ പേടിച്ച് അധികകാലം പുറത്തിറങ്ങാൻ പേടിച്ച് വീടിനകത്ത് തന്നെ ഇരിക്കേണ്ടി വരില്ല എന്ന് ഉറപ്പിക്കാം.