ബലാത്സംഗക്കേസില്‍ മുന്‍ ബ്രസീലിയന്‍ താരം റോബീഞ്ഞ്യോയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറ്റലി. കേസില്‍ റോബീഞ്ഞ്യോ കുറ്റക്കാരനാണെന്ന് ഇറ്റാലിയന്‍ പരമോന്നത കോടതി വിധി പുറപ്പെടുവിച്ചതോടെയാണ് താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ബുധനാഴ്ച ഇറ്റാലിയന്‍ നീതിന്യായ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.
2017ലാണ് കേസിനാസ്പദമായ സംഭവം. ഡിസ്കോതെക്കില്വച്ച് യുവതിയെ റോബീഞ്ഞ്യോയും മറ്റ് അഞ്ച് ബ്രസീലുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2020ല്‍ കോടതി ഇവരുടെ അപ്പീല്‍ തള്ളുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.
അതേസമയം, ബ്രസീല്‍ തങ്ങളുടെ പൗരനെ കൈമാറാത്ത സാഹചര്യത്തില്‍ ഇറ്റലിയിലെ നീതിന്യായ മന്ത്രാലയം ആഗോള ഏജന്‍സിയായ ഇന്റര്‍പോളിനോട് വാറന്റ് നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.