കഴിഞ്ഞ ദിവസം ആയിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ നാലാം ജന്മദിനം. താരപുത്രിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും തരംഗമാവാറുണ്ട് മറിയം. നേരത്തെ മകളുടെ ഡാന്‍സ് വീഡിയോ നടന് പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ ദുല്‍ഖറിന്റെ അടുത്ത സുഹൃത്തായ കുഞ്ചാക്കോ ബോബന് കുഞ്ഞ് മറിയത്തിന് ആശംസ അറിയിച്ച് വന്നിരിക്കുകയാണ്.
ഇസഹാക്കും മറിയവും ഒരുമിച്ചുളള ഒരു ചിത്രം പോസ്റ്റ് ചെയ്താണ് ചാക്കോച്ചന്റെ കുറിപ്പ് വന്നത്. ‘പ്രിയപ്പെട്ട മറിയം, ഇന്ന് നിനക്ക് നാല് വയസാവുന്നു. ഞങ്ങള്‍ക്ക് എല്ലാവര്ക്കും നീ എത്രമാത്രം പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ ഒരാളാണെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. നീ ഞങ്ങളുടെ ജീവിതത്തെ സ്നേഹത്തോടെയും മാധുര്യത്തോടെയും സ്പര്‍ശിച്ചു. ഇസു, നിന്റെ വികൃതിയായ കസിന് പറയുന്നു. അടുത്ത ജന്മദിനം ഒരു മുറിനിറയെ നിനക്ക് ഇഷടപ്പെട്ട പാവകളും വലിയ ചീസ് കേക്കുകളും ചങ്ങാതിമാരുമൊക്കെയായി ആഘോഷമായി മാറ്റുമെന്ന്. പ്രിയപ്പെട്ട രാജകുമാരി, സ്നേഹവും പ്രത്യാശയും നിറഞ്ഞൊരു ജന്മദിനം ആശംസിക്കുന്നു. ചാക്കോച്ചന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നേരത്തെ നസ്രിയയും മറിയത്തിന് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്ത് വന്നിരുന്നു. പിറന്നാള്‍ കുറിപ്പിനൊപ്പം ഒരു ചിത്രവും പങ്കു വെച്ചാണ് താരം ആശംസ അറിയിച്ചത്. മറിയം, അമാല്‍, നസ്രിയ എന്നിവര്‍ ചേര്‍ന്ന ഒരു ചിത്രമാണ് പങ്കുവെച്ചത്. ”ഞങ്ങളുടെ മാലാഖക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍. മുമ്മൂ, നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത്ര വേഗം വളരല്ലേ പൊന്നേ. എന്റെ കൂള്‍, കിടിലം ബേബി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു,” പിറന്നാള്‍ ആശംസിച്ചു കൊണ്ട് നസ്രിയ പറഞ്ഞത് ഇങ്ങനെയായിരുന്നു. പിന്നാലെ നിരവധി പേരാണ് ആശംസ അറിയിച്ചത്.
നടന് ദുല്‍ഖര്‍ സല്മാന്, അമാല്‍ ദമ്പതിമാരുടെ മകള്‍ മറിയത്തിന് ആരാധകര്‍ ഏറെയാണ്. പലപ്പോഴും മറിയം സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. അച്ഛനെ പോലെ ആരാധകരെ സ്വന്തമാക്കാന്‍ മറിയത്തിന്റെ കുസൃതി നിറഞ്ഞ കളികള്‍ തന്നെ ധാരാളം ആയിരുന്നു.