കഴിഞ്ഞ ദിവസമായിരുന്നു ബിഗ്ബോസിൽ നിന്ന് ഗബ്രി പുറത്ത് പോയത്.പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗബ്രി. ജാസ്മിനുമായുള്ള ബന്ധത്തെ കുറിച്ചും ഗബ്രി സംസാരിച്ചു.ഗബ്രിയുടെ വാക്കുകളിലേക്ക്,’ജാസ്മിനും ഞാനും തമ്മിലുള്ള ബന്ധം എന്താണെന്ന് പ്രേക്ഷകരോട് ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. വീട്ടിലുള്ളവർക്ക് അത് മനസിലായിട്ടുണ്ടാകണമെന്നില്ല. സൗഹൃദത്തിന് മുകളിൽ നിൽക്കുന്നൊരു ബന്ധമാണത്. അതിന് എന്ത് പേരിടണമെന്നതിലേക്ക് ഞാൻ ഇപ്പോൾ എത്തിയിട്ടില്ല. റിലേഷനിൽ ക്ലാരിറ്റിയില്ലെന്നത് സംബന്ധിച്ച് എനിക്ക് വ്യക്തത തന്നത് സൈക്കോളജിസ്റ്റ് ആണ്. എനിക്ക് അവിടെയൊരു മെന്റൽ ബ്രേക്ക് ഡൗൺ വന്നിരുന്നു. പാനിക് അറ്റാക്ക് സ്റ്റേജിലേക്ക് എത്തിയിരുന്നു. 13 തവണയാണ് പാനിക്ക് അറ്റാക്ക് ഉണ്ടായത്. ഒരേ ദിവസം 5 തവണ പാനിക്ക് അറ്റാക്ക് വന്നിട്ട് രാത്രി 11 മണിയോടെ മെഡിക്കൽ റൂമിൽ കൊണ്ടുപോയി എനിക്ക് അതിനുള്ള മരുന്നൊക്കെ തന്നിരുന്നു. അത്രയും മോശം അവസ്ഥയിലായിരുന്നു ഞാൻ.
അതേ സമയം ജീവിതത്തിൽ പല കാര്യങ്ങളിലും ക്ലാരിറ്റി ഉള്ളവരല്ല നമ്മൾ എന്ന് സൈക്കോളജിസ്റ്റിനോട് സംസാരിച്ചോൾ അദ്ദേഹം ആണ് പറഞ്ഞത്. ക്ലാരിറ്റിയില്ല എന്നാണെങ്കിൽ അതാണ് ഗബ്രിയുടെ ക്ലാരിറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്. കപ്പിന് വേണ്ടിയോ പൈസയ്ക്ക് വേണ്ടിയോ അല്ല ബിഗ് ബോസിൽ പോയത്. മറിച്ച് അവിടെ 100 ദിവസം നിൽക്കണമെന്നതായിരുന്നു.സായ് ജാസ്മിനോട് പറഞ്ഞ കാര്യങ്ങൾ ഞാൻ വിശ്വസിച്ചിട്ടില്ല. അവളെ തളർത്താനുള്ള സായിയുടെ ഗെയിമായിട്ടാണ് ലാലേട്ടൻ തന്നെ പറഞ്ഞത്. ഞാനും ജാസ്മിനും തമ്മിലുള്ള വൈബ് സെറ്റായത് അപ്രതീക്ഷിതമായിട്ടായിരുന്നു. എത്തിയ ദിവസം രാത്രിയിൽ നിങ്ങൾ ഉറങ്ങാതെ പ്ലാൻ ചെയ്യൂവെന്ന് ബിഗ് ബോസ് പറഞ്ഞിരുന്നു. അങ്ങനെ ഞാനും ജാസ്മിനുമടക്കം കുറച്ച് പേർ ഇരുന്ന് സംസാരിച്ചു പാട്ടുപാടി. അങ്ങനെ ഓട്ടോമാറ്റിക്കായി ഒരു ബോണ്ട് വന്നതാണ്. പിന്നെ നമ്മൾ കാണുന്നത് അവിടെ അവരുടെ മുഖം മാത്രമാണ്. സ്വപ്നം കാണുന്നത് പോലും അവിടെയുള്ളവരാണ്. രണ്ടാഴ്ചയോളം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നെയൊരു സ്ട്രഗിൾ പോയിന്റ് വന്നു. ഒറ്റപ്പെടുത്തുന്നത് പോലെ തോന്നി. അവിടെയാണ് ഞങ്ങൾ ഡീപ് ആയി കണക്ടായത്. അനുഭവിച്ചിട്ടുള്ളവർക്കേ മനസിലാകു, നമ്മൾ തകർന്നിരിക്കുന്ന സമയത്ത് കൈപിടിച്ച് നിൽക്കാൻ ഒരാൾ ഉള്ളത് മനസിന് കിട്ടുന്ന ബലമാണ്.
ജാസ്മിൻ വളരെ ബ്രില്യന്റ് പ്ലയർ ആണ്. ആരോട് എന്ത് പറഞ്ഞ് നിൽക്കണമെന്ന് അവൾക്ക് കൃത്യമായി അറിയാം. ബാക്കിയുള്ളവർ കയറി മുട്ടാൻ മടിച്ച റോക്കിയെ പറഞ്ഞ് ഒതുക്കിയിട്ടുണ്ടെങ്കിൽ വാക്കുകൊണ്ട് കളിക്കാൻ കഴിവുള്ളയാളാണ്.
ജാസ്മിൻ പുറത്തിറങ്ങിയ ശേഷം സംസാരിച്ച് ഞങ്ങൾ തീരുമാനിക്കും. എന്നാൽ അതിനൊരിക്കലും ലൗ എലമെന്റോ ലൗ ട്രാക്കോ അങ്ങനെയുള്ള ഒന്നും ഉദ്ദേശിക്കുന്നില്ല. ഞങ്ങൾ തമ്മിലുള്ളത് വളരെ വളരെ നല്ല സ്നേഹമാണ്. പ്രേക്ഷകർ തെറ്റിധരിക്കപ്പെട്ടിട്ടുണ്ടാകാം. ആദ്യം തെറ്റിധരിച്ചത് ഞങ്ങൾ കോമഡിയായി പറഞ്ഞ കാര്യങ്ങളാണ്. അതിന്റെ അകത്ത് നിൽക്കുന്നവർക്കെ അതൊക്കെ മനസിലാകു. വളച്ചൊടിക്കുന്നതൊന്നും പറയാനില്ല. പുറത്ത് നിന്ന് കാണുന്നത് പോലെയല്ല. ബിഗ് ബോസ് ഹൗസ് എന്നത് പ്രഷർ കുക്കർ ആണ്. മെന്റലി, ഫിസിക്കലി ,ഇമോഷ്ണലി തളർന്ന് പോകും നമ്മൾ. 10 കിലോ ഞാൻ കുറഞ്ഞു.