സെറ്റില്‍ മദ്യപിച്ച് താന്‍ പോകാറില്ല, മദ്യപിച്ച് വരുന്നവരെ തനിക്കറിയാം; താരങ്ങളുടെ ആദ്യ വീഡിയോ വൈറലാവുന്നു.

സിനിമാ സീരിയല്‍ മേഘലയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അമ്പിളി ദേവി. നിരവധി ആരാധകരുള്ള താരം ഒരു ഇടവേളക്ക് ശേഷമാണ് അഭിനയത്തിലേക്ക് തിരിച്ച് വന്നത്. സീതയിലൂടെയാണ് താരം തിരിച്ച് വരവ് നടത്തിയത്. ഇവിടെ നിന്നും നടന്‍ ആദിത്യന്‍ ജയനുമായ സൗഹൃദത്തില്‍ ആവുകയും പിന്നീട് ഇവര്‍ വിവാഹിതരാവുകയും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരെ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്ത ആരാധകരെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്.

അമ്പിളി ദേവി, ആദിത്യന്‍ ജയന്‍ വിവാഹ മോചന വാര്‍ത്തയാണ് പുറത്തുവന്നത്. ആദിത്യന്‍ തന്നില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെടുന്നു എന്നും എന്നാല്‍ താന്‍ ഡി വോഴ്‌സ് കൊടുക്കില്ലെന്നും അമ്പിളി പറയുന്നു. സംഭവത്തില്‍ പ്രേക്ഷകരും പ്രതികരണം അറിയിച്ചു. അനുകൂലിച്ചും , പ്രതികൂലിച്ചും ആണ് പ്രേക്ഷകര്‍ എത്തിയത്. ഇതില്‍ ആദിത്യനും തന്റെ നിലപാട് അറിയിച്ചിരുന്നു. തന്റെ ഭാര്യ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നാണ് നടന്‍ പറഞ്ഞത്.

ഇപ്പോള്‍ മറ്റൊരു വീഡിയോ ആണ് വൈറലാവുന്നത്. ആദിത്യനും അമ്പിളിയും മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണിത്. നടിയും അവതാരകയുമായ എലീന പടിക്കല്‍ കഴിഞ്ഞ കാലങ്ങളെ കുറിച്ചു ചോദിച്ചപ്പോള്‍ അതിനുള്ള മറുപടിയായാണ് ആദിത്യന്‍ ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ആദിത്യന്റെ വാക്കുകള്‍ സൈബ റിടത്തിന്റെ ശ്രദ്ധ കവരുകയാണ്.

സെറ്റില്‍ മദ്യ പിച്ച് താന്‍ പോകാറില്ല, സെറ്റില്‍ മദ്യ പിച്ച് വരുന്നവരെ തനിക്കറിയാം, മദ്യ പിച്ച് സെറ്റിലെത്തി പ്രശ്‌നമുണ്ടാക്കുന്നവരെ മാറ്റി നിര്‍ത്തേണ്ട അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ടെന്നും നടന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ജീവിതത്തിലെ ചില സാഹചര്യങ്ങളിലൂടെ കടന്ന് പോയപ്പോള്‍ ചില ശീലങ്ങള്‍ ഉണ്ടായിരുന്നു, ഡിപ്രെഷനിലെല്ലാം എത്തിയതോടെ ഭക്തിയും മുറുകെ പിടിച്ചു. ഇപ്പോഴും ആ ഭക്തി അങ്ങനെ തന്നെയുണ്ട്. ഞാന്‍ അത് പറഞ്ഞിട്ടും ഉണ്ട്, ആദിത്യന്‍ അന്ന് പറഞ്ഞത് ഇങ്ങനെ ആയിരുന്നു.