ഇന്ത്യയുടെ കശ്മീരി താരം സാദിയ താരിഖിന് മോസ്കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ. ഫെബ്രുവരി 22 മുതൽ 28 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിലാണ് മെഡൽ നേട്ടം.
ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ രണ്ടു വട്ടം സ്വർണ മെഡൽ നേടിയ താരമാണ് സാദിയ. ഈയടുത്ത് ജലന്ധറിലെ ലവ്ലി പ്രഫഷണൽ യൂനിവാഴ്സിറ്റിയിൽ നടന്ന 20ാമത് ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ ഇവർ സ്വർണം നേടിയിരുന്നു. ചാമ്പ്യൻഷിപ്പിൽ മെഡൽനേട്ടത്തിൽ ഇവരടങ്ങുന്ന ജമ്മു ആൻഡ് കശ്മീർ ടീം മൂന്നാമതെത്തിയിരുന്നു.
ഇന്ത്യാ ടുഡേ കാമറാമാൻ താരിഖ് ലോണിന്റെ മകളാണ് സാദിയ. മെഡൽനേടിയ സാദിയയെ മുൻ കായികമന്ത്രിയും ഏതൻസ് ഒളിംപിക് മെഡൽജേതാവുമായ രാജ്യവർധൻ റാത്തോർ അംഭിനന്ദിച്ചിരുന്നു