ബെംഗളൂരു മഹാനഗരസഭ മുന്‍ കോര്‍പറേറ്റര്‍ അശ്വതമ്മയുടെ പേരിലുള്ള വീട്ടില്‍ നിന്ന് കോടികള്‍ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്. 42 കോടി രൂപയാണ് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.
കര്‍ണാടകയിലെ മുന്‍ ബി ജെ പി സര്‍ക്കാരിനെതിരെ കമ്മീഷന് ആരോപണം ഉന്നയിച്ച കരാറുകാരന് അംബികാപതിയുടെ ഭാര്യയാണ് അശ്വതമ്മ.
പൊതുമരാമത്ത് കരാറുകാരുടെ സംഘടനാ ഭാരവാഹിയായ അംബികാപതിയും അശ്വതമ്മയും ഒരുമിച്ചു കഴിയുന്ന വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
ഇവരുടെ ആര് ടി നഗറിലെ വീട്ടില്‍ കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ സൂക്ഷിച്ചനിലയിലായിരുന്നു പണം.500 രൂപ കറന്സികളായിട്ടായിരുന്നു പണം കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒതുക്കി സീല്‍ ചെയ്ത് സൂക്ഷിച്ചത്.
Big allegations by #Telangana Minister Harish Rao following IT raids in #Karnataka
Congress intends to pump ₹1500crore to Telangana assembly elections by collecting commission from builders, gold merchants from Bengaluru
IT raids on contractor Ambikapathy who had alleged 40%… pic.twitter.com/rJUqBhbE2V
— Naveena (@TheNaveena) October 13, 2023
കട്ടിലിനടിയിലും ഉപയോഗശൂന്യമായ ഒരു മുറിക്കുള്ളിലുമായാണ് പണമടങ്ങിയ പെട്ടികള്‍ അടുക്കിവച്ചിരുന്നത്.പണം ആരുടേതാണെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു ആദായ നികുതി വകുപ്പ് സംഘം അശ്വതമ്മയുടെ വീട്ടിലെത്തിയത്.
അതേസമയം, കോണ്‍ഗ്രസിന്റെ ഉന്നത നേതാവുമായി അംബികാപതിക്ക് അടുത്ത ബന്ധമുണ്ടെന്നും പണം തെലങ്കാന തിരഞ്ഞെടുപ്പിന് ചെലവഴിക്കാന്‍ കൊണ്ടുപോകാനായിരുന്നു നീക്കമെന്നും ബി ആര് എസ് ആരോപിച്ചു. തെലങ്കാന ആരോഗ്യമന്ത്രി ഹരീഷ് റാവുവാണ് റെയ്ഡ്നു തൊട്ടുപിറകെ ആരോപണം ഉന്നയിച്ചത്.
കര്‍ണാടകയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായിരുന്നു ’40 ശതമാനം കമ്മീഷന് സര്‍ക്കാര്‍’ എന്ന ആരോപണം. പൊതുമരാമത്ത് പദ്ധതികളുടെ കരാര്‍ തുക ലഭിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കമ്മീഷന് ചോദിക്കുന്നുവെന്ന് കരാറുകാരുടെ സംഘടന ആരോപിച്ചിരുന്നു.
ഇത് കോണ്‍ഗ്രസ് ഏറ്റുപിടിക്കുകയും ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയുമായിരുന്നു. അതേസമയം
കമ്മീഷന് ആരോപണം ഉന്നയിച്ച കോണ്‍ട്രാക്ടറുടെ ഭാര്യയുടെ കയ്യില്‍ നിന്ന് അനധികൃത പണം പിടിച്ചെടുത്തതോടെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് പ്രതിപക്ഷമായ ബി ജെ പി.