കേരളം ചര്‍ച്ചചെയ്യുന്ന ഇപ്പോഴത്തെ പ്രധാന വാര്‍ത്ത എന്നത് പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥിനി നിതിനയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ആണ്. ഇതടക്കം പ്രണയത്തിന്റെ പേരിലുള്ള നിരവധി കൊലപാതകം കേരളത്തില്‍ നടന്നുകഴിഞ്ഞു. ക്യാമ്പസിനകത്ത് വെച്ചാണ് പരീക്ഷയ്ക്ക് പോവുകയായിരുന്ന നിതിനയെ അഭിഷേക് അതിക്രൂരമായി കൊന്നത്. പേപ്പര്‍ കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊല്ലുകായായിരുന്നു . എന്നാല്‍ താന്‍ കൊല്ലാന്‍ വേണ്ടി പോയതല്ലെന്നും തന്റെ ശരീരം തന്നെ മുറിച്ച് കാണിക്കണം എന്നേ ഉണ്ടായിരുന്നുള്ളു എന്ന് അഭിഷേക് നേരത്തെ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രതി അഭിഷേക് നിതിനയെ കൊല്ലാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്നതാണ്. നിതിനയെ കൊലപ്പെടുത്താനായി ഒരാഴ്ച മുന്‍പേ അഭിഷേക് ബ്ലേഡ് വാങ്ങി സൂക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി പെണ്‍കുട്ടിയുടെ അമ്മയ്ക്കും നേരത്തെ ഭീഷണി സന്ദേശം അയച്ചിരുന്നു. ഒരാഴ്ച മുന്‍പ് കുത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയ ബ്ലേഡ് വാങ്ങി ഇടുകയായിരുന്നു.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബ്ലേഡ് വാങ്ങിയതായി പറയുന്ന കടയില്‍ ഉള്‍പ്പെടെ പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയുമായി സെന്റ് തോമസ് കോളേജില്‍ എത്തിയും തെളിവെടുപ്പ് നടത്തി.
ഇതിന്റെ ദൃശ്യവും സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നു.
നിതിനയുമായി പ്രശ്നങ്ങള്‍ തുടങ്ങിയതിന് പിന്നാലെ അഭിഷേക് പെണ്‍കുട്ടിയുടെ ഫോണ്‍ വാങ്ങിവെച്ചിരുന്നു . പിന്നാലെ നിതിനയെ കൊല്ലുന്നതിന് തൊട്ടു മുമ്പ് ഫോണ്‍ പെണ്‍കുട്ടിയുടെ കയ്യില്‍ കൊടുക്കുകയായിരുന്നു. ഇതില്‍ നിന്നും അമ്മയെ വിളിക്കുന്ന സമയത്താണ് കഴുത്ത് പിടിച്ച് പുറകോട്ട് ഇട്ട് കത്തി ഉപയോഗിച്ച് കഴുത്തിന്റെ ഞരമ്പ് അറ്റിച്ചത്. നേരത്തെ നിതിനയുടെ അമ്മയുടെ ഫോണിലേക്ക് അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നതായും പൊലീസ് പറയുന്നു.