ഇന്ത്യന്‍ സിനിമയ്ക്ക് ഒരു തീരാനഷ്ടമാണ് നടി ശ്രീദേവിയുടെ വിയോഗം. ആ മരണ വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. വിയോഗശേഷും ബോണി കപൂറും മക്കളുമെല്ലാം ശ്രീദേവിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്താറുണ്ട്. ശ്രീ ഒപ്പമുണ്ടായിരുന്നപ്പോഴുള്ള മനോഹരനിമിഷങ്ങളെക്കുറിച്ചാണ് ഇപ്പോള്‍
ബോണി കപറ് പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ബോണി കപൂര്‍ ശ്രീദേവിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
2012ലെ ദുര്ഗാപൂജയ്ക്കിടയിലെ ചിത്രമാണ് ബോണി കപൂര്‍ പോസ്റ്റ് ചെയ്തത്. വെള്ളയും ചുവപ്പും നിറത്തിലുള്ള സാരിയണിഞ്ഞാണ് ചിത്രത്തില്‍ നടി ഉള്ളത്. പുറത്ത് ചുവന്ന കളര്‍ കൊണ്ട് ബോണി കപൂര്‍ എന്നെഴുതിയിട്ടുണ്ട്. ഒപ്പം അതേ കളര്‍ കൊണ്ട് മുഖത്തും സീമന്തരേഖയിലും സിന്ദൂരം തൊട്ടിട്ടുണ്ട്. ചിരിച്ച മുഖത്തോടെ നില്ക്കുന്ന ശ്രീദേവിയുടെ ഫോട്ടോ കണ്ടതോടെ കമന്റുമായി പ്രേക്ഷകരും എത്തി.
ആ പുഞ്ചിരി ഇപ്പോഴും മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
1985 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഇന്ത്യയുടെ ചിത്രീകരണത്തിനിടയിലെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള വീഡിയോയും ബോണി കപൂര്‍ പോസ്റ്റ് ചെയ്തിരുന്നു.
2018ല്‍ ആയിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് നടി ശ്രീദേവിയുടെ മരണം. ദുബായില്‍ വെച്ചായിരുന്നു അന്ത്യം. ബോളിവുഡ് നടന് മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും റാസല്‍ഖൈമയില്‍ എത്തിയത്. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നു.