വാഷിങ്ടന്‍: ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹള്‍ക്ക് ഹോഗന് 70ാം വയസ്സില്‍ മൂന്നാം വിവാഹം. യോഗ ഇന്‍സ്ട്രക്ടറും അക്കൗണ്ടന്റുമായ സ്കൈ ഡെയ്ലിയെയാണ് ഹള്‍ക്ക് വിവാഹം കഴിച്ചത്.
കഴിഞ്ഞ ദിവസം ഫ്ലോറിഡയില്‍ നടന്ന വിവാഹച്ചടങ്ങില്‍ ആയിരുന്നു 45 വയസ്സുകാരിയായ സ്കൈ ഡെയ്ലിയെ ഹള്‍ക്ക് വിവാഹം കഴിച്ചത്.
View this post on Instagram
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ഹള്‍ക്കിന്റെ 35 വയസ്സുകാരിയായ മകള്‍ വിവാഹത്തില്‍ പങ്കെടുത്തില്ല.
കഴിഞ്ഞ ജൂലൈയിലായിരുന്നു ഹള്ക്കിന്റേയും സ്കൈ ഡെയ്ലിയുടേയും വിവാഹ നിശ്ചയം. 82 ലക്ഷം രൂപയുടെ മോതിരം നല്‍കിയാണ് സ്കൈ ഡെയിലിയെ ഹള്‍ക്ക് പ്രപ്പോസ് ചെയ്തത്.
താരത്തിന്റെ രണ്ടാം ഭാര്യയായിരുന്ന ജെന്നിഫര്‍ മക്ഡാനിയേലുമായി പിരിഞ്ഞതിനു പിന്നാലെയാണ്, ഹള്‍ക്കും ഡെയ്ലിയും ഡേറ്റിങ് തുടങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഒരു സംഗീത പരിപാടിയില്‍ ഇരുവരും ഒരുമിച്ചു പങ്കെടുത്തിരുന്നു. അതേസമയം ഡെയ്ലിയുമൊത്തുള്ള പ്രണയ നിമിഷങ്ങളെക്കുറിച്ച് ഹള്‍ക്ക് സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാറുമുണ്ട്.
2010ലായിരുന്നു ജെന്നിഫര്‍ മക്ഡാനിയേലും ഹള്‍ക്കും തമ്മിലുള്ള വിവാഹം. 2021 ല്‍ ഇരുവരും പിരിഞ്ഞു. ലിന്‍ഡ ഹോഗനാണ് ഹള്‍ക്കിന്റെ ആദ്യ ഭാര്യ. 26 വര്‍ഷം നീണ്ട ആദ്യ വിവാഹ ബന്ധത്തില്‍ ഹള്‍ക്കിന് രണ്ടു മക്കളുണ്ട്.