Film News

ലെസ്ബിയൻ പ്രണയത്തിൻറെ അകവും, ചൂടും തൊട്ടറിയാൻ ‘ ഹോളി വൂണ്ട്’ എത്തുന്നു. മലയാളത്തിൽ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ചിത്രം.

പ്രശസ്ത മോഡലും ബിഗ് ബോസ് താരവുമായ ജാനകി സുധീർ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ഹോളി വൂണ്ട്. ലെസിബിയൻ പ്രണയകഥയാണ് ചിത്രം പറയുന്നത്. സഹസ്രാര സിനിമാസ് ബാനറിൽ സന്ദീപ് ആർ ആണ് ചിത്രം നിർമ്മിക്കുന്നത്. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ രചന പോൾ വൈക്ലിഫ് ആണ്. ഓഗസ്റ്റ് 12 മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ ചിത്രം പ്രദർശനത്തിന് എത്തും.

- Advertisement -

ചെറുപ്പകാലം മുതൽ പ്രണയിച്ച രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാവുന്ന കഥയാണ് ചിത്രം പറയുന്നത്. പച്ചയായ ആവിഷ്കരണമാണ് ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കുക എന്ന റിപ്പോർട്ടുകൾ പറയുന്നു. ഒരുപക്ഷേ മലയാള സിനിമയിലെ വിപ്ലവകരമായ മാറ്റത്തിന് ഇത് തുടക്കം കുറിച്ചേക്കാം. അമൃത, സാബു പ്രൗദ്ധിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത് റോണി റാഫേൽ ആണ്.

ഉണ്ണി മടവൂർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എസ് എസ് ആദ്യ ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയുണ്ട്. ഉയർന്ന നിലവാരത്തിൽ പ്രാദേശിക സിനിമകൾക്കൊപ്പം അന്തർദേശീയ ദേശീയ ചിത്രങ്ങളും പ്രേക്ഷകർക്ക് ലഭ്യമാക്കാൻ ഇത് ലക്ഷ്യമിടുന്നുണ്ട്.

കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി ആണ് ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയത്. പ്രേക്ഷകർക്കിടയിൽ ഒരു പുനർചിന്തനത്തിനു സിനിമ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോഴും ഇതിൻ്റെയൊക്കെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കാതെ അന്ധമായി എതിർക്കുന്നവർ ഒരുപാട് പേരുണ്ട്. അവർക്ക് വെളിച്ചം വീശാൻ ഇത് ഉപകരിക്കും എന്ന് പ്രതീക്ഷിക്കാം.

Abin Sunny

Recent Posts

ജയിച്ചാൽ തന്റെ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്.യാഥാർഥ്യം ഇതാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ കോളിളക്കം തീർത്ത പോസ്റ്റാണ് ഹണി റോസിന്റേത്.ആർസിബി–രാജസ്ഥാൻ ഐപിഎൽ മത്സരത്തിനിടെ എക്സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ് ആയി…

3 hours ago

ജാസ്മിനെ ഇത്രയും സ്ത്രീകൾ വെറുക്കാൻ കാരണം ഇതാണ്. വിചിത്രമായി പറഞ്ഞ് ജാസ്മിൻ ആരാധകൻ

ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ…

4 hours ago

വീട്ടുകാരുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് പുറത്തിറങ്ങിയാൽ കല്യാണമുണ്ടാകും, വിത്ത് ഇൻ വൺ ഇയർ കൊച്ചും.ജാസ്മിന്റെ വാക്കുകൾ വൈറൽ

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലാണ് ജാസ്മിൻ ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്.ഹൗസിലേക്ക് കയറും മുമ്പ് വലിയ ആർഭാടമൊന്നുമില്ലാതെ അഫ്സൽ അമീർ…

4 hours ago

ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.അൻസിബ ജയിക്കും

മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ്…

5 hours ago

പത്മജാ വേണുഗോപാൽ ഗവർണർ പദവിയിലേക്ക്?ബിജെപി തനിക്ക് നല്ലതേ ചെയ്യൂവെന്ന് മറുപടി

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. അതേ സമയം ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍…

5 hours ago

ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്.പക്ഷെ അദ്ദേഹം ചെയ്തത്.തുറന്ന് പറഞ്ഞ് താരം

ബിഗ്ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള റെസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ്…

6 hours ago