Kerala News

ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ നടപടികള്‍ അടിയന്തരമായി പരിശോധിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ നടപടികള്‍ അടിയന്തരമായി പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഇടപ്പളളി- മണ്ണുത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍- എറണാകുളം കളക്ടര്‍മാര്‍ പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റേതാണ് നിര്‍ദേശം. കുഴിയടയ്ക്കല്‍ ശരിയായ വിധത്തിലാണോയെന്ന് കളക്ടര്‍മാര്‍ ഉറപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

- Advertisement -

ഒരാഴ്ചക്കുളളില്‍ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്താന്‍ കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. ദേശീയ പാതയുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റക്കുറ്റപ്പണി ഒരാഴ്ചക്കുളളില്‍ പൂര്‍ത്തീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ കളക്ടര്‍മാര്‍ വെറും കാഴ്ചക്കാരായി മാറരുതെന്ന് നിര്‍ദേശിച്ച കോടതി മനുഷ്യ നിര്‍മിത ദുരന്തങ്ങളാണ് നമ്മുടെ റോഡുകളില്‍ നടക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.

നെടുമ്പാശേരിയില്‍ ദേശീയ പാതയിലെ കുഴിയില്‍വീണ് ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടല്‍. റോഡ് മോശമായതിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ എന്ത് നടപടിയെടുത്തുവെന്നും ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. മരിച്ചുകഴിഞ്ഞിട്ടാണോ ഇവര്‍ നടപടിയെടുക്കുന്നത്? മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയും? സുപ്രധാന ചുമതല വഹിക്കുന്ന ഈ ഉദ്യോഗസ്ഥര്‍ വെറും കാഴ്ചക്കാരായി മാറരുത്. മനുഷ്യ നിര്‍മിത ദുരന്തങ്ങളാണ് പലപ്പോഴും നമ്മുടെ റോഡുകളില്‍ നടക്കുന്നത് എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

Rathi VK

Recent Posts

ഫേക്ക് പ്രോമിസസ്.അവൻ തന്ന വാക്കുകൾക്ക് അവൻ വില തരുന്നില്ല;പ്രണയ തകർച്ചയോ?കുറിപ്പുമായി താരം

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഏയ്ഞ്ചലിൻ മരിയ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മോഡലിങ് രംഗത്ത് നിന്നാണ് താരം ശ്രദ്ധേയമായത്.ഒമർ ലുലു സംവിധാനം ചെയ്ത…

8 mins ago

മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് അടക്കം നിരവധി അശ്ലീല സന്ദേശങ്ങൾ.അയച്ചത് ആരൊക്കെ?

കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ തർക്കത്തിന് പിന്നാലെ തിരുവനന്തപുരം മേയർക്ക് എതിരെ രൂക്ഷമായ ട്രോളുകൾ ആണ് വരുന്നത്.ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് അടക്കം…

2 hours ago

ഈ നാടകം എന്തിനാണാവോ മലയാളികളുടെ മുന്നിൽ.മഞ്ജു മൈക്ക് പിടിക്കുന്നതേയുള്ളൂ,മൊത്തം ഉടായിപ്പാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടി മഞ്ജു വാര്യർക്ക് എതിരെ ട്രോളുകളാണ്.വനിത ഫിലിം അവാർഡ്സ് വേദിയിൽ താരം പാട്ടു പാടുന്ന ദൃശ്യങ്ങളാണിത്.…

2 hours ago

മോഹൻലാൽ ഷോ കാണുന്ന ഒരാളാണെങ്കിൽ എന്നോട് അത് ചോദിക്കുമോ? മോഹൻലാലിനെ കോമാളിയാക്കുകയാണോ?കാശ് ഇഷ്ടം പോലെയുണ്ടല്ലോ;സിബിൻ

എന്തുകൊണ്ടാണ് തന്നെ പുറത്താക്കിയതെന്ന് ഇപ്പോഴും തനിക്ക് വ്യക്തത ഇല്ലെന്ന് മത്സരാർത്ഥിയായിരുന്ന ഡിജെ സിബിൻ. അതേ സമയം ഫോക്കസ് ടിവിക്ക് നൽകിയ…

2 hours ago

ഗ്ലാമർ പ്രദർശനം നിർത്തി എന്നാണ് അഭിനയിക്കാൻ തുടങ്ങുന്നത്? നടി മാളവികയോട് ചൊറിയുന്ന ചോദ്യം ചോദിച്ച ആരാധകനെ കണ്ടം വഴി ഓടിച്ച് മാളവിക

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മാളവിക മോഹനൻ. മലയാളം സിനിമകളിലൂടെയാണ് താരം അരങ്ങേറിയത് എങ്കിലും പിന്നീട് തമിഴ് സിനിമകളിലൂടെയാണ്…

14 hours ago

ഗോപികയുടെ പിറന്നാളിന് കലക്കൻ സർപ്രൈസ് നൽകി ജിപി, ഇങ്ങനെ വേണം ഭർത്താക്കന്മാർ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോപിക അനിൽ. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ ആയിരുന്നു ഇവർ…

14 hours ago