Bigboss

മോഹൻലാൽ ഷോ കാണുന്ന ഒരാളാണെങ്കിൽ എന്നോട് അത് ചോദിക്കുമോ? മോഹൻലാലിനെ കോമാളിയാക്കുകയാണോ?കാശ് ഇഷ്ടം പോലെയുണ്ടല്ലോ;സിബിൻ

എന്തുകൊണ്ടാണ് തന്നെ പുറത്താക്കിയതെന്ന് ഇപ്പോഴും തനിക്ക് വ്യക്തത ഇല്ലെന്ന് മത്സരാർത്ഥിയായിരുന്ന ഡിജെ സിബിൻ. അതേ സമയം ഫോക്കസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. ഷോയുടെ അവതാരകനായ മോഹൻലാലിനെ കുറിച്ച് ഉയരുന്ന വിമർശനങ്ങളിലും താരം പ്രതികരിച്ചു. സിബിന്റെ വാക്കുകളിലേക്ക്,എന്തുകൊണ്ട് പുറത്തേക്ക് വന്നുവെന്നതിൽ ഞാനും അന്വേഷണത്തിലാണ്. കുറെ കൺഫ്യൂഷൻസ് ഉണ്ട്. ഇമോഷ്ണലായപ്പോൾ പുറത്തുവരണമെന്ന് ഞാൻ പറഞ്ഞിരുന്നു. ആ നിമിഷത്തിൽ പുറത്തുവരണമെന്ന് ഉണ്ടായിരുന്നു. കാരണം അവിടുത്തെ മെന്റൽ പ്രഷർ താങ്ങാൻ പറ്റുമായിരുന്നില്ല. എന്നാൽ പുറത്തേക്ക് വന്നപ്പോൾ തീരുമാനം മാറ്റി. എന്നെ ഷോയിൽ നിന്നല്ല പുറത്തേക്ക് മാറ്റിയത്, സൈക്കോളജിസ്റ്റിന്റെ നിർദ്ദേശപ്രകാരമായിരുന്നു മാറ്റിയത്. ആ മാറ്റത്തിൽ തന്നെ റിക്കവർ ആയി തിരിച്ചുവരാൻ തയ്യാറായിരുന്നു. എന്തുവന്നാലും നോക്കാം എന്ന നിലപാടിലാണ് കയറിയത്.എന്നാൽ മൂന്ന് ദിവസം കഴിഞ്ഞാണ് തുടരാൻ സാധിക്കില്ലെന്ന് അറിയിച്ചത്.

- Advertisement -

മുൻപ് റിയാലിറ്റി ഷോയിൽ പങ്കെടുത്തൊരാളാണ്. അതുകൊണ്ട് ടെക്നിക്കലി റിയാലിറ്റി ഷോയെ കുറിച്ച് എനിക്ക് അറിയാം. വേണ്ട കാര്യങ്ങൾ എഡിറ്റ് ചെയ്ത് പുറത്തേക്ക് വിടാം. മോഹൻലാൽ എന്റെ മുന്നിൽ വന്ന് പറയുകയാണ് ജനലക്ഷങ്ങൾ പറയുകയാണെന്ന്. മോഹൻലാൽ കള്ളം പറയുമോ? എനിക്ക് അദ്ദേഹം കള്ളം പറയില്ല. അദ്ദേഹം അവതാരകൻ മാത്രമല്ല എന്താണ് റിയൽ എന്ന് അദ്ദേഹം അറിയണം. ഇല്ലെങ്കിൽ പുറത്തുള്ളവരുടെ ചീത്ത കേൾക്കേണ്ടി വരും. അവതാരകനാണെങ്കിലും അദ്ദേഹത്തിന് ഒരു സാമൂഹിക പ്രതിബദ്ധത ഉണ്ടായിരിക്കണം. മറ്റ് ഗെയിമിന്റെ ഭാഗമായിട്ടായിരിക്കാം അദ്ദേഹം ഇങ്ങനെ പറഞ്ഞത്. എനിക്ക് അത് വിശ്വസിക്കേണ്ടി വന്നു.ഓവർ തിങ്ക് ചെയ്തതിന്റെ ഭാഗമായി ലാലേട്ടൻ പറഞ്ഞത് എനിക്ക് വിശ്വസിക്കേണ്ടി വന്നു.അതിൻറെ ഭാഗമായിട്ടാണ് ബ്രേക്ക് ഡൗൺ. ഞാൻ ഇമേജ് കോൺഷ്യസ് അല്ല. ഞാൻ വൃത്തികെട്ടവനാണെങ്കിൽ നിങ്ങൾ അങ്ങനെ കാണിച്ചോളൂ. ഞാൻ അതിനകത്ത് മോശം കാണിച്ചെങ്കിൽ അത് പുറത്ത് കാണിച്ചോളൂ. ഞാൻ കാണിച്ച നല്ല കാര്യങ്ങളെ എന്തിനാണ് മോശമായി ചിത്രീകരിച്ചത്. എന്നെ ഞാനല്ലാത്ത ഒരാളായി മാറ്റുകയെന്നതിന് അർത്ഥം ക്യാരക്ടർ അസാസിനേഷൻ ആണ്. ഒരു വ്യക്തിത്വത്തെ കൊല്ലുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് പുറത്ത് പോകണമെന്ന മനസ് വന്നത്.

മോഹൻലാലിനെ കോമാളിയാക്കുകയാണോ എന്ന ചോദ്യങ്ങളോട് ഞാൻ എന്താണ് പ്രതികരിക്കേണ്ടത്.മോഹൻലാലിന് കാശ് ഇഷ്ടം പോലെ ഉണ്ട്, ബഹുമതികൾ ഒരുപാട് ഉണ്ട്, ലോകത്തിൽ ആദ്യ 10 അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. വളരെ ബുദ്ധിയുളള മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിനെ പോലൊരാൾക്ക് സ്വയം വിഡ്ഢിയാകാൻ നിന്ന് കൊടുക്കേണ്ട ആവശ്യം ഇല്ല. മോഹൻലാൽ അറിയാതെയാണ് പലതും ചെയ്തതെങ്കിൽ ഇനി അറിഞ്ഞുകൊണ്ട് ചെയ്യണം. വസ്തുതാവിരുദ്ധമായി സംസാരിക്കരുത്.
മോഹൻലാൽ ഷോ കാണുന്ന ഒരാളാണെങ്കിൽ എന്നോട് അത് ചോദിക്കുമോ? നീ വീട്ടിൽ ഇങ്ങനെയാണോ പെരുമാറുന്നത് എന്നാണ് ചോദിച്ചത്. എന്റെ വീട്ടുകാരെയൊക്കെ വലിച്ചിഴച്ചത് എന്തിനാണ്. മെസേജ് കേട്ട് പറയുകയാണെങ്കിൽ നീ വീട്ടിൽ ഇങ്ങനെയാണോയെന്നൊക്കെ എങ്ങനെയാണ് അദ്ദേഹത്തിന് ചോദിക്കാനാകുക. ഞാൻ ഇങ്ങനെ അല്ല വീട്ടിൽ കാരണം എന്റെ ചെവി തിന്നാൻ ആരും വരാറില്ല. പാവങ്ങളായ ആളുകളാണ് എന്റെ മാതാപിതാക്കൾ

Anusha

Recent Posts

യൂസഫലിയെ സന്ദർശിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്, സന്ദർശനത്തിന് പിന്നിലെ ഉദ്ദേശം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് എം എ യൂസഫലി. ഇദ്ദേഹം പ്രമുഖ വ്യവസായി ആണ്. മാത്രവുമല്ല കേരളത്തിലെ ഏറ്റവും…

10 mins ago

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

ഇന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പിറന്നാളാഘോഷിക്കുകയാണ്. ഇദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെ…

6 hours ago

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

8 hours ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

11 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

21 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

22 hours ago