ഏഷ്യാ കപ്പില്‍ ഇന്ന് വൈകിട്ട് നടക്കുന്ന ഇന്ത്യാ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്നത്തെ മത്സരത്തിന് പാക് താരങ്ങള്‍ ഇറങ്ങുമ്പോള്‍ കൈയില്‍ കറുത്ത ആം ബാന്‍ഡ് ഉണ്ടാകും. അതിന് പിന്നില്‍ ഒരു കാരണമുണ്ട്.
കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന പാക് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് പാക് ടീം കറുത്ത ആം ബാന്‍ഡ് കൈയില്‍ ധരിക്കുന്നത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയത്തിലും 900ല്‍ അധികം പേരാണ് പാകിസ്താനില്‍ മരിച്ചത്. തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഖൈബര്‍ പഖ്തൂണ്‍വാല, സിന്ധ്, ബലൂചിസ്ഥാന്‍ മേഖലകളിലാണ് പ്രളയക്കെടുതികള്‍ രൂക്ഷമായത്. കനത്ത മഴ തുടരുന്ന ബലൂചിസ്ഥാന്‍ രാജ്യത്ത് മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട അവസ്ഥിയലുമാണ്.
കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്റി 20 പരമ്പരകളും സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. ഏഷ്യാ കപ്പില്‍ 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു.