സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് ആണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഹന്ന എലിസ് പീറ്റർസൺ എന്ന മാധ്യമപ്രവർത്തക ആണ് ഒരു പോസ്റ്റ് ഇപ്പോൾ എക്സ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. ഗാർഡിയൻ എന്ന മാധ്യമ സ്ഥാപനത്തിലെ ജേണലിസ്റ്റ് ആണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി പാക്കിസ്ഥാനിൽ ഭീകര കൊല്ലപ്പെടാറുണ്ടായിരുന്നു. പലപ്പോഴും അജ്ഞാതരുടെ കൈ കൊണ്ടാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ഉണ്ടാവാറുണ്ടായിരുന്നത്. ചിലതൊക്കെ നേരിട്ടുള്ള കൊലപാതകങ്ങൾ ആയിരുന്നു എങ്കിൽ ചിലതൊക്കെ ദുരൂഹ മരണങ്ങൾ ആയിരുന്നു.
ഇതിന് പിന്നിൽ ഇന്ത്യ ആണ് പ്രവർത്തിക്കുന്നത് എന്ന് പാകിസ്ഥാൻ ആരോപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ അന്വേഷണം നടത്തുകയാണ് ഗാർഡിയൻ മാധ്യമ സ്ഥാപനം. അതിൻറെ റിപ്പോർട്ട് ആണ് ഹന്ന ഇപ്പോൾ എക്സില് പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയെ വിമർശിക്കുന്ന തരത്തിലാണ് ഇവർ റിപ്പോർട്ട് പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ ഇന്ത്യയെ വിമർശിക്കുവാനാണ് ഇവർ ശ്രമിച്ചതെങ്കിലും അത് തിരിച്ചടിയായി മാറിയിരിക്കുകയാണ് എന്നു പറയേണ്ടിവരും. കാരണം സംഗതി സത്യമാണെങ്കിൽ അതിൽ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെയും അദ്ദേഹത്തിൻറെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും അഭിനന്ദിക്കുന്നു എന്നാണ് ഇന്ത്യക്കാർ പറയുന്നത്. സംഗതി സത്യമാണെങ്കിൽ ഇവരെ ഓർത്ത് അഭിനന്ദിക്കുന്നു എന്നാണ് വലിയൊരു വിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിൽ നേരിട്ട് നടത്തിയ ഭീകരവാദ പ്രവർത്തനങ്ങളെയും ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങളെ ഫണ്ട് ചെയ്തവരെയും ആണ് കഴിഞ്ഞ കുറെ വർഷങ്ങളായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ത്യ നടത്തിവരുന്ന ഒരു സീക്രട്ട് ഓപ്പറേഷന്റെ ഭാഗമാണ് ഇതെല്ലാം എന്നാണ് വലിയൊരു വിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. അതേസമയം ഇത് ഇതുവരെ ഇന്ത്യൻ ഗവൺമെൻറ് തിരഞ്ഞെടുപ്പിന് വേണ്ടി രാഷ്ട്രീയമായി മുതലെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.