മനുഷ്യര്‍ക്കിടയില്‍ പുകവലി സാധാരണയാണ്. എന്നാല്‍ ഒരു ഒറാംഗുട്ടാന് പുകവലിച്ചാലോ?ന വിയറ്റ്നാമീസിലെ ഒരു മൃഗശാലയിലെ ഒറാംഗുട്ടാനാണ് പുകവലിച്ചത്. ഇതിന്റെ വിഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നു.
ഹോ ചി മിന് സിറ്റിയിലെ സൈഗോണ്‍ സൂ ആന്‍ഡ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വച്ചാണ് സംഭവം പകര്‍ത്തിയത്. വിഡിയോയില്‍ ഒരു ആണ് ഒറാംഗുട്ടാന് മനുഷ്യനെപ്പോലെ വിരലുകള്‍ക്കിടയില്‍ സിഗരറ്റ് തിരുകി നിലത്തിരുന്ന് അത് ആഞ്ഞ് വലിക്കുന്നത് കാണാം. മാത്രവുമല്ല, രണ്ട് പ്രാവശ്യം സിഗരറ്റ് നീട്ടി വലിച്ച ശേഷം ഒറാംഗുട്ടാന് അവിടെ ഉണ്ടായിരുന്ന കല്ലിന്റെ പുറത്ത് സിഗരറ്റ് കുറ്റി കുത്തി കെടുത്തുന്നതും കാണാം. തുടര്‍ന്ന് അത് ശരിയായി കെട്ടുവെന്ന് നോക്കി ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
വംശനാശഭീഷണി നേരിടുന്ന വിഭാഗമാണ് ഒറാംഗുട്ടാന്. മലേഷ്യയിലെ ബോര്ണിയോയില് നിന്നാണ് ഈ ഒറാംഗുട്ടാനെ എത്തിച്ചിട്ടുള്ളത്. ഒറാംഗുട്ടാന് സിഗരറ്റ് വലിച്ചത് സംബന്ധിച്ച് മൃഗശാല അധികൃതരുടെ വിശദീകരണവും വന്നു. അവരുടെ സ്റ്റാഫല്ല ഒറാംഗുട്ടാന് സിഗരറ്റ് നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്. മറിച്ച് അവിടെ എത്തിയ ഒരു സന്ദര്ശകന് അതിന്റെ കൂട്ടിലേക്ക് സിഗരറ്റ് എറിയുകയായിരുന്നു എന്നവര്‍ വെളിപ്പടുത്തി. എന്നാല്‍ ഒറാംഗുട്ടാന് എങ്ങനെ ഇത് വലിച്ചുവെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. സിഗരറ്റ് വലിക്കുന്നതിന് എങ്ങനെയെന്ന് ആരും പറഞ്ഞ് കൊടുക്കാതെ തന്നെ അത് എങ്ങനെ കൃത്യമായി വലിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും അധികൃതര്‍ പറഞ്ഞു.