സോഷ്യൽ മീഡിയയിലെ വൈറൽ ആണ് ലയന എസ് കുറുപ്പും സുഹൃത്തായ ഹാഷ്മിയും. ഇരുവരും തമ്മിൽ പ്രണയമാണെന്നും വിവാഹം കഴിച്ചെന്നുമുള്ള അഭ്യൂഹങ്ങളും ഇതോടെ ഉണ്ടായിരുന്നുവെങ്കിൽ ഇരുവരും ഇത് തള്ളി രംഗത്തെത്തിയിരുന്നു.ഹാഷ്മി വിവാഹിതനാണെന്നും ഒരു കുഞ്ഞിന്റെ അച്ഛനാണെന്നുമൊക്കെ ഇരുവരുടേയും ഫോട്ടോകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് മറുപടി നൽകുകയാണ് താരങ്ങൾ. വണ് ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും സംസാരിച്ചിരിക്കുന്നത്.താരങ്ങളുടെ വാക്കുകൾ ഇതാണ്,’ഞാൻ പഠിക്കാൻ പോയപ്പോൾ ഒരു കുട്ടിയുമായി സ്നേഹത്തിലായി. ലിവിംഗ് ടുഗേദർ ആയിരുന്നു. ആ ബന്ധത്തിൽ കുട്ടിയുമുണ്ട്.പക്ഷേ ആ കുട്ടിയെ എന്നെ ഇതുവരെ അവർ കാണിച്ചിട്ടില്ല. കുട്ടിക്ക് 2 വയസ് ആകാറായി. ആദ്യമൊക്കെ ഞങ്ങൾ നല്ല സ്നേഹത്തിലായിരുന്നു. എനിക്ക് അപ്പോൾ ജോലിയൊന്നും ഉണ്ടായിരുന്നില്ല. പിന്നെ പിന്നെ അവർ അവരുടെ വീട്ടിലെ പുരുഷൻമാരുമായിട്ട് എന്ന് താരതമ്യം ചെയ്യാൻ തുടങ്ങി, പ്രശ്നങ്ങൾ ഉണ്ടായി.
ഞാൻ എപ്പോഴും അവളെ കാണാൻ പോകുമായിരുന്നു. ഗർഭിണിയായി 7 മാസം വരെ അവരെ കാണാൻ പോയിട്ടുണ്ട്. ഇപ്പോൾ പറയുന്നത് ഞാൻ അവളെ ഗർഭിണിയാക്കി കടന്ന് കളഞ്ഞുവെന്നാണ്. എന്റെ ഭാഗത്താണ് തെറ്റുള്ളതെങ്കിൽ അവർ എന്തുകൊണ്ടാണ് നിയമപരമായി പോകാത്തത്? ഇപ്പോൾ എന്റെ അഭിമുഖങ്ങളുടെ താഴെ വന്ന് ഓരോ കമന്റ് ചെയ്യുകയാണ്. ഞാനാണ് പ്രശ്നക്കാരനെങ്കിൽ അവർ നിയമപരമായി നീങ്ങട്ടെ, പക്ഷേ അവർ പോകില്ല, കാരണം അങ്ങനെ പോകാൻ അവർക്ക് കാരണങ്ങളില്ല. ഇന്റർകാസ്റ്റ് ബന്ധമായിരുന്നു. വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നില്ല. കുട്ടിയെ കാണാൻ എനിക്ക് ഒരുപാട് താത്പര്യം ഉണ്ടായിരുന്നു. അവർ എന്നെ കാണിച്ചില്ല. എന്റെ പേര് ഷിബിൻ എന്നായിരുന്നു. മോഡലിംഗിലേക്ക് മാറിയ സമയത്ത് ഞാൻ ഹാഷ്മി എന്ന പേര് മാറ്റി. ഇപ്പോൾ അവർ പറയുന്നത് ഞാൻ പേര് മാറ്റിയൊക്കെ തട്ടിപ്പ് കാണിക്കുകയാണെന്നൊക്കെയാണ്. എന്റെ കമന്റ് ബോക്സിൽ വന്ന മോശം കമന്റുകൾക്കെതിരെ ഞാൻ നിയപരമായി നീങ്ങിയിട്ടുണ്ട്.
അതെ സമയം ലയനയ്ക്ക് അറിയാം. ഞാൻ ഫോട്ടോഷൂട്ട് എടുക്കാൻ പോകുന്നതിന് മുൻപ് തന്നെ ഇതൊക്കെ തുറന്ന് പറഞ്ഞിട്ടുണ്ട്. നാളെ ലയനയുടെ ജീവിതത്തിൽ പ്രശ്നങ്ങളെ ഉണ്ടായേക്കാമെന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. ലയനയ്ക്കെതിരെ മോശം കമന്റുകൾ വന്നപ്പോൾ ഞാൻ ചിപ്പിയെ ബന്ധപ്പെട്ടിരുന്നു. ലയന കല്ല്യാണം കഴിക്കാത്ത കുട്ടിയാണ് അവരെ കുറിച്ച് ഇങ്ങനെ മോശം പറയരുതെന്ന് ഞാൻ പറഞ്ഞു. എനിക്കെതിരെ പരാതിയുണ്ടെങ്കിൽ കേസ് കൊടുത്തോളൂവെന്നും. അവർക്ക് കോടതിയിൽ പോകാൻ പറ്റില്ല. ഇത്രയും ബുദ്ധിമുട്ടി ഈ നിലയിൽ എത്തിയ ലയനയുടെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ ഇത് പറഞ്ഞപ്പോൾ അവൾ ചോദിച്ചത് നീയും അവളും ഫെയ്മസ് ആയാൽ പോയല്ലോ, ഞാനും ഫെയ്മസ് ആകണ്ടേ, എനിക്കും കാഷ് ഉണ്ടാക്കണ്ടേയെന്നാണ്’പറഞ്ഞത്.