അമൃത ടിവിയിലെ ആനീസ് കിച്ചൻ എന്ന പരിപാടിയിൽ ആനിയും അമൃത ടിവിയിൽ തന്നെ സംപ്രേഷണം ചെയ്യുന്ന കഥയല്ലിത് ജീവിതം എന്ന പരിപാടി അവതരിപ്പിക്കുന്ന വിധുബാല എന്ന നടിയും തമ്മിൽ ഉണ്ടായ സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു ഉത്തമ സ്ത്രീ എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ച് ആണ് ഇരുവരും വലിയ ഗഹനമായ ചർച്ച ചെയ്യുന്നത്.
ആറാം നൂറ്റാണ്ടിലെ രണ്ടു സ്ത്രീകൾ തമ്മിൽ സംസാരിക്കുന്ന വിധത്തിലാണ് ഇവരുടെ സംഭാഷണം മുന്നോട്ടുപോകുന്നത്. അത്രയും പ്രാകൃതമായ നിലപാടുകളാണ് ഇരുവരും വെച്ചുപുലർത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇവരെ തേച്ച് ഒട്ടിക്കുകയാണ്. ആ കൂട്ടത്തിലേക്ക് ഹരീഷ് ശിവരാമകൃഷ്ണനും ഇപ്പോൾ വന്നിരിക്കുന്നത്.
ഫേസ്ബുക്കില് ആണ് ഹരീഷ് ശിവരാമകൃഷ്ണന് ഈ കാര്യം വ്യക്തമാക്കി കൊണ്ട് പോസ്റ്റ് ഇട്ടിരിക്കുന്നത്. തൻറെ മകളുടെ ചിത്രം ഒപ്പം വെച്ചുകൊണ്ടാണ് ഹരീഷ് തനിക്ക് പറയാനുള്ളത് പറഞ്ഞത്. വീഡിയോയിൽ പറയുന്നതുപോലെ പ്രാകൃതമായ നിലപാടുകളല്ല താൻ വെച്ചുപുലർത്തുന്നത് എന്നും, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുവാനും ഇഷ്ടമില്ലാത്തത് ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തു തന്നെയാണ് തൻ്റെ മക്കളെ താൻ വളർത്തുന്നത് എന്നുമാണ് ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ പറയുന്നത്.
ഫേസ്ബുക്കിൽ വലിയ ചർച്ചയാവുകയാണ് ഹരീഷിൻ്റെ ഈ പോസ്റ്റ്. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ മികച്ച അഭിപ്രായങ്ങളുമായി എത്തുന്നത്. ഇത്തരത്തിൽ പ്രാകൃതമായ നിലപാടുകൾ കൊണ്ടു നടക്കുന്നവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തണമെന്നും ആണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.