സാമൂഹ്യ വിഷയങ്ങളില്‍ തന്റെതായ നിലപാട് വെട്ടിത്തുറന്നു പറയാറുള്ള നടനാണ് ഹരീഷ് പേരടി. നേരത്തെ നിരവധി വിഷയങ്ങളില്‍ താരം പ്രതികരിച്ചിരുന്നു, ഇതിനു പിന്നാലെ ചില വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു ഹരീഷ്. എന്നാല്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാതെ തന്റെതായ് അഭിപ്രായം എപ്പോഴും നടന് സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ നടന് പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത് സ്ത്രീയുടെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് ഇതില്‍ പറയുന്നത് . പര്ദ്ധയും, കന്യാസത്രി വേഷവും ഇട്ട് സ്ത്രീകള്‍ക്ക് പൊതു സമുഹത്തില്‍ ഇറങ്ങാമെങ്കില്‍ അവര്‍ക്കിഷട്ടമുള്ള കീരിടവും വേഷവും ധരിച്ച് അവര്‍ അവരുടെ സ്വന്തം ആശ്രമത്തില്‍ ഇരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് നടന് പോസ്റ്റില്‍ പറയുന്നു.
പർദ്ധയും, കന്യാസത്രി വേഷവും ഇട്ട് സ്ത്രീകൾക്ക് പൊതു സമുഹത്തിൽ ഇറങ്ങാമെങ്കിൽ അവർക്കിഷട്ടമുള്ള കീരിടവും വേഷവും ധരിച്ച് അവർ അവരുടെ സ്വന്തം ആശ്രമത്തിൽ ഇരിക്കുന്നതിൽ ഒരു തെറ്റുമില്ല…പുരുഷൻമാർക്ക് തലേക്കെട്ടുകെട്ടി മൊയില്ലാരാവാം,കാഷായ വേഷം ധരിച്ച് സസ്യാസിയാവാം,ലോഹയിട്ട് പള്ളിലെ’ അച്ഛനാവാം..അതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ല…പക്ഷെ ഒരു സ്ത്രിക്ക് ആത്മിയ വേഷം ധരിച്ച് ആത്മിയ അമ്മയാവാൻ പറ്റില്ല എന്ന് പറയുന്നത് സ്ത്രി സ്വാതന്ത്രിത്തിന്റെ വിഷയം തന്നെയാണ്.
ഒരു സ്ത്രിയായതുകൊണ്ട് മാത്രമാണ് അവർ ഇത്രയും കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടിവരുന്നത്…ഹലാൽ ഭക്ഷണം ഇഷ്ടമുള്ളവർ കഴിച്ചാൽമതി എന്നതു പോലെ അവരുടെ ആശ്രമത്തിലേക്ക് ഇഷ്ടമുള്ളവർ പോയാൽമതി…ഹലാൽ ബോർഡുകൾ ശരിയാണെങ്കിൽ ഇവരും ഇവരുടെ ആശ്രമവും ശരി തന്നെയാണ്…ഇവരും നാളെ ഹോസപിറ്റലും അനാഥാലയവും ചാനലും എല്ലാം തുടങ്ങും…ഒരു പാട് ആളുകൾക്ക് ജോലി തരും…ഈ സ്ത്രീയുടെ സ്വാതന്ത്യത്തോടൊപ്പം എന്നാണ് ഹരീഷ് കുറിച്ചത്.