ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തുന്ന ഞെട്ടിക്കുന്ന കൊടും ക്രൂരതയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഓസിന്റ് അപ്ഡേറ്റ്സ് എന്ന എക്സ് ഹാന്‍ഡില്‍ ആണ് ഞെട്ടിക്കുന്ന ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ഇസ്രയേല്‍ സേനയുടെ പിടിയില്‍ ഉള്ള ഒരു ഹമാസ് ഭീകരന്റെ വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. കുട്ടികള്‍ എന്ന് പോലും നോക്കാതെ സ്ത്രീകളെ എല്ലാവരെയും ബലാത്സംഗം ചെയ്യണമെന്നാണ് ഹമാസ് തങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് ഇയാള്‍ വെളിപ്പെടുത്തുന്നത്.
🚨 Shocking Revelation ⚠️
Hamas told their operatives to r@pe women, teenagers and small kids
Interrogator: Why did you take the Kids and Babies with you?
Hamas operative: To R@pe them #IsraelPalestineWar #Hamas #Gaza #HamasISIS #Palestine #Israel #HamasMassacre pic.twitter.com/qnMbZ6PmWS
— OSINT Updates (@OsintUpdates) October 11, 2023
ഭീകരന്റെ കുറ്റസമ്മതം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അതേസമയം ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടലില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച മുതല്‍ ഇതുവരെ 169 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
1500 ഹമാസുകാരുടെ മൃതദേഹങ്ങള്‍ ഇസ്രയേലില്‍നിന്ന് കണ്ടെത്തിയെന്നാണ് ഇസ്രയേലി സൈന്യം പറയുന്നത്. അതേസമയം ഗാസയില്‍ 900 പേര് കൊല്ലപ്പെട്ടുവെന്നും 4600 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍.