ലോകത്തെ ഏറ്റവും നീളം കൂടിയ മുടിയുള്ള യുവതി എന്ന റെക്കോർഡ് ഇനി മുതൽ ഒരു ഇന്ത്യക്കാരിക്കാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് ആണ് ഈ ഗുജറാത്ത് സ്വദേശിയായ പെൺകുട്ടി സ്വന്തമാക്കിയിരിക്കുന്നത്. നിലാൻഷി പട്ടേൽ എന്നാണ് പെൺകുട്ടിയുടെ പേര്. ആറടിയും 7 സെൻറീമീറ്ററൂം ആണ് ഈ പെൺകുട്ടിയുടെ മുടിയുടെ ആകെ നീളം.
ഗുജറാത്തിലെ മോഡാസ സ്വദേശി ആണ് ഈ പെൺകുട്ടി. ഇത് മുൻപും ഈ പെൺകുട്ടിക്ക് മുടിയുടെ നീളത്തിന് റെക്കോർഡ് ലഭിച്ചിട്ടുണ്ട്. ആറാം വയസ്സിൽ പഠിക്കുമ്പോൾ ആണ് ഈ പെൺകുട്ടി അവസാനമായി മുടി വെട്ടിയത്. നിലവിൽ ഈ പെൺകുട്ടിയുടെ മൊത്തം ഉയരത്തെകാൾ നീളമുണ്ട് മുടിയുടെ മാത്രം നീളം. അതുകൊണ്ടുതന്നെ മുടി കെട്ടി വയ്ക്കാതെ നടക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പെൺകുട്ടി ഇപ്പോൾ.
മുടിയഴിച്ചിട്ടാണ് നടക്കുന്നതെങ്കിൽ ഹൈഹീൽ ചെരുപ്പ് ധരിക്കാതെ പെൺകുട്ടിക്ക് നേരെ നടക്കാൻ സാധിക്കുകയില്ല. ഓരോ ദിവസവും മുടിയുടെ പരിചരണത്തിന് വേണ്ടി മാത്രമായി ഒന്നര മണിക്കൂർ ആണ് ഈ പെൺകുട്ടി നീക്കിവയ്ക്കാർ ഉള്ളത്. മുടിയുടെ പരിചരണത്തിന് വേണ്ടി കൃത്രിമമായ ക്രീമുകളോ ഓയിലുകളും ഒന്നും തന്നെ ഇവർ ഉപയോഗിക്കാറില്ല. അമ്മ വീട്ടിൽ തയ്യാറാക്കുന്ന എണ്ണ മാത്രമാണ് ഈ പെൺകുട്ടി ഉപയോഗിക്കാറുള്ളത്.
അമ്മ തയ്യാറാക്കുന്ന എണ്ണയിൽ ഒരു പ്രത്യേക രഹസ്യ കൂട്ട് ഉണ്ട് എന്നാണ് ഈ പെൺകുട്ടി പറയുന്നത്. എന്നാൽ അത് എന്താണ് എന്ന് വെളിപ്പെടുത്താൻ പെൺകുട്ടി തയ്യാറായില്ല. ഈ രഹസ്യ കൂട്ട് ആണ് മുടിയുടെ നീളത്തിന് രഹസ്യം എന്നാണ് പെൺകുട്ടി തന്നെ പറയുന്നത്. എന്നാൽ ഏറ്റവും നീളം കൂടിയ മുടിയുള്ള സ്ത്രീ പെൺകുട്ടി അല്ല. ഒരു ചൈന സ്വദേശിയുടെ പേരിലാണ് ഈ റെക്കോർഡ്. 18 അടിയാണ് ഈ സ്ത്രീയുടെ മുടിയുടെ നീളം. എന്നാൽ ഒരു ദിവസം ഈ നീളം തനിക്കും സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നിലൻഷി.