കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യയെ മരിച്ച നിലയിൽ കണ്ടെത്തി. ശിവാജി നഗറിലെ അപാർട്ട്മെന്റിൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് സൗന്ദര്യയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എം.എസ് രാമയ്യ ആശുപത്രിയിൽ ഡോക്ടർ ആയിരുന്നു മരിച്ച സൗന്ദര്യ. യെദ്യൂരപ്പയുടെ മകൾ പത്മാവതിയുടെ മകളാണ്. കഴിഞ്ഞ വർഷമായിരുന്നു സൗന്ദര്യ വിവാഹിതയായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബോറിങ് ആശുപത്രിയിലേക്ക് മാറ്റി.