പ്രശസ്ത ഗായിക ആണ് ഗൗരിലക്ഷ്മി. ഇപ്പോൾ അവരുടെ പേര് ഉപയോഗിച്ചുകൊണ്ട് ഒരാൾ തട്ടിപ്പ് നടത്തുകയാണ്. ഗൗരി ലക്ഷ്മിയുടെ മാനേജറാണ് എന്ന പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. പലരിൽ നിന്നും ഇയാൾ ഗൗരി ലക്ഷ്മിയുടെ പേര് പറഞ്ഞ് സംഖ്യകൾ തട്ടിയിട്ടുണ്ട്. ഇപ്പോൾ സത്യാവസ്ഥ പുറത്തായതോടെ ഇയാൾക്കെതിരെ രംഗത്ത് വരികയാണ് നിരവധി ആളുകൾ. ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ഒരു പോസ്റ്റാണ് വൈറലാകുന്നത്.
ഗായിക ഗൗരി ലക്ഷ്മിയുടെ മാനേജർ ആയിരുന്നു ഈ വിരുതൻ. ഡോ. ഡ്രേക്ക് റാമോറായി അഥവാ അനന്തു സുർജിത്. ഭയങ്കര പുരോഗമനവാദി, ഫെമിനിസ്റ്റ്, അതീസ്റ്റ് അങ്ങനെ ഉള്ള പുകമറകൾ എല്ലാം പറയുന്ന ഇവന് നാൽപതിനായിരം ഫോളോവേഴ്സ് ഉണ്ട്. ഈ വാദങ്ങൾ ഒക്കെ ഉപയോഗിച്ച് ആൾക്കാരുമായി കമ്പനി അടിക്കുക ഡേറ്റിംഗ് ചെയ്യുക അത് വഴി കാശ് ഇസ്ക്കുക എന്നത് ആയിരുന്നു ടിയാന്റെ സ്ഥിരം പരുപാടി. ലൈംഗിക മുതലെടുപ്പുകൾ വേറെ. ഗൗരി ലക്ഷ്മിയുടെ അറിവില്ലാതെ അവരുടെ മാനേജർ ആണെന്ന് പറഞ്ഞും കാശ് വാങ്ങിയിട്ടുണ്ട് പലരുടെ കയ്യീന്നും. ചെറിയ സംഖ്യകൾ ആയത് കൊണ്ട് അധികം പിടി വീണിട്ടില്ല.
പക്ഷെ ഒരാളിൽ നിന്ന് കുറച്ച് വലുതായ ഒരു സംഘ്യയും ഒരു മാലയും ഇയാൾ വാങ്ങിയിട്ട് തിരികെ കൊടുക്കാൻ കഴിയാതെ വന്നപ്പോൾ അയാൾ ഇൻസ്റ്റയിൽ മറ്റ് ഇൻഫ്ലുവൻസെർസിന്റെ സഹായത്തോടെ ലൈവ് പോയി. ആ സംഭവത്തിന് ശേഷം ഇവൻ കാശ് ഇസ്ക്കിയ ആൾക്കാരുടെ ഒരു കൂട്ടം തന്നെ ഇപ്പൊ ഇയാൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. നല്ല ഒന്നാന്തരം മാനിപുലെറ്റർ ആണ് ഈ കക്ഷി. ഇത്രയും പേർ രംഗത്ത് വന്നിട്ടും സ്വന്തമായി ന്യായീകരിക്കാൻ ഇവന് ഒരു ഉളുപ്പും ഇല്ല.
ഈ ഡ്രെയ്ക്ക് റമൊറായുടെ സംഭവത്തിൽ നിന്ന് മനസ്സിലാക്കേണ്ട കാര്യമുണ്ട്. മോശപ്പെട്ടയാൾ എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന വ്യക്തികളെ മാറ്റി നിർത്താൻ വളരെ എളുപ്പമാണ്. പക്ഷെ ഇവനെ പോലെ വോക്ക് ആണെന്നും പറഞ്ഞ് ഫെമിനിസവും പുരോഗമനവും പറഞ്ഞ് വരുന്നവരെ ഫ്രണ്ട്സ് സർക്കിളിൽ കേറ്റുമ്പോൾ സൂക്ഷിക്കണം. ആശയങ്ങളെ മാത്രം ആരാധിക്കാതെ അതിന് പുറത്തേക്ക് മുൻ പരിചയം ഇല്ലാത്ത വ്യക്തികളോട് സൗഹൃദം സ്ഥാപിക്കുമ്പോൾ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ, അവർ ചെയ്യുന്ന കണ്ടൻ്റ് അല്ലെങ്കിൽ പോസ്റ്റുകൾ വെച്ച് മാത്രം അവരെ മനസ്സിലാക്കാൻ കഴിയും എന്ന് തെറ്റിദ്ധരിക്കരുത്!
സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾക്കും കണ്ടൻ്റുകൾക്കും അപ്പുറത്തേക്ക് വ്യക്തിപരമായി അവർ എങ്ങിനെയാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കില്ല. നേരിട്ട് അറിയുന്നവരെ പൂർണ്ണമായും മനസ്സിലാക്കാൻ സാധിക്കുന്നില്ല. അപ്പോഴാണ്. ഇതിന്റെ അർത്ഥം സോഷ്യൽ മീഡിയയിൽ കാണുന്ന ക്രിയേറ്റർസ് എല്ലാം ഡ്രെയ്ക്കിനെ പോലെ ഫ്രോഡ് ആണ് എന്നല്ല. ഇങ്ങനെ ഉള്ളവരും ഉണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾക്കും ആത്യാർത്തികൾക്കും പുരോഗമനം മറയാക്കുന്നുവരെ തിരിച്ചറിയുക. ഇൻസ്റ്റഗ്രാം പോലെ എല്ലാ സോഷ്യൽ മീഡിയയും ഒരു പാരലൽ വേൾഡ് ആണ്. ഒരുപാട് പേർ അറിഞ്ഞ് കാണില്ല. അത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു എന്ന് മാത്രം. ഗൗരിലക്ഷ്മിയുടെയും ഭർത്താവ് ആയ ഗണേഷിന്റെയും ഇൻസ്റ്റാ അക്കൗണ്ടിൽ പോയാൽ വിവരങ്ങൾ കാണാം. ഗൗരി ലക്ഷ്മി പോലീസിൽ പരാതി കൊടുത്ത് കഴിഞ്ഞു.