മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗോവിന്ദ് പത്മസൂര്യ. സിനിമയിലൂടെ ആയിരുന്നു താരം വന്നത് എങ്കിലും ടെലിവിഷൻ മേഖലയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഡാഡി കൂൾ എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത്. ശ്രീകാന്ത് എന്ന മലയാളി ക്രിക്കറ്റ് താരത്തെ ആയിരുന്നു താരം ചിത്രത്തിൽ അവതരിപ്പിച്ചത്. പിന്നീട് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ അവതാരകനായി എത്തിയതോടെ മലയാളികളുടെ മുഴുവൻ പ്രിയപ്പെട്ട താരമായി മാറി ഗോവിന്ദ് പത്മസൂര്യ.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് ഗോവിന്ദ് പത്മസൂര്യ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം നിമിഷനേരംകൊണ്ട് ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. ഇപ്പോൾ പുതിയ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. വിവാഹ വേഷത്തിൽ താരം നിൽക്കുന്ന ചിത്രമാണ് ഇത്.
ദിവ്യ പിള്ള ആണ് ചിത്രത്തിൽ ഗോവിന്ദിനൊപ്പം നിൽക്കുന്നത്. നിലവിൽ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയുടെ വിധികർത്താക്കളാണ് ഇരുവരും. ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇരുവരുടെയും സൗഹൃദം എപ്പോഴാണ് പ്രണയത്തിലേക്ക് വഴിമാറിയത് എന്ന് നമുക്ക് അറിയില്ല. സത്യം പറഞ്ഞാൽ യഥാർത്ഥത്തിൽ ഇവർ വിവാഹം കഴിച്ചതാണോ എന്നു പോലും നമുക്ക് അറിയില്ല. എന്തായാലും സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം വലിയ രീതിയിലുള്ള ചർച്ചകൾക്ക് ആണ് വഴി വച്ചിരിക്കുന്നത്.
യഥാർത്ഥത്തിൽ ഇവർ വിവാഹം കഴിച്ചത് ആണോ അതോ ഏതെങ്കിലും പരിപാടിക്ക് വേണ്ടി ഇങ്ങനെ വേഷം കെട്ടിയത് ആണോ എന്ന് നമുക്കറിയില്ല. എന്തായാലും ഇവർ തമ്മിൽ നല്ല ചേർച്ച ഉണ്ട് എന്നാണ് മലയാളികൾ പറയുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകൾ ചിത്രം ലൈക്ക് ചെയ്തു കഴിഞ്ഞു. ധാരാളം ആളുകൾ ആണ് ഇരുവർക്കും ആശംസകൾ നേർന്നു കൊണ്ട് ഇപ്പോൾ രംഗത്ത് എത്തുന്നത്. എന്തായാലും സത്യമെന്താണെന്ന് ഉടൻ തന്നെ മനസ്സിലാക്കാൻ പറ്റുമെന്ന് വിശ്വാസത്തിലാണ് മലയാളി പ്രേക്ഷകർ ഒന്നടങ്കം.