ഫ്രണ്ട്ഷിപ്പ് ചിത്രം പങ്കുവെച്ച് ഗോപികയും ഷഫ്നയും, ഫോട്ടോ എടുക്കുന്ന വ്യക്തി ആരാണെന്ന് മനസ്സിലായോ? കണ്ണാടിയിൽ സൂക്ഷിച്ചു നോക്കിയാൽ കാണാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോപിക അനിൽ ആണ് ഒരാൾ. ഷഫ്ന ആണ് മറ്റൊരു താരം. സിനിമയിലൂടെ അരങ്ങേറി ഇപ്പൊൾ സീരിയൽ മേഖലയിൽ തിളങ്ങുന്ന താരം. എന്നാൽ ഈ ചിത്രം എടുത്തിരിക്കുന്നത് ആരാണെന്ന് അറിയുമോ?

ഗോപിക തന്നെയാണ് ഈ ചിത്രം ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചത്. ഒരു യഥാർത്ഥ സുഹൃത്ത് എങ്ങനെ ആയിരിക്കണം എന്നതിനെ സംബന്ധിച്ച് ഒരു ക്യാപ്ശനും താരം നൽകി. “നിങ്ങളുടെ കൈകോർത്തു പിടിച്ചു കൊണ്ട് നിങ്ങളുടെ ഹൃദയം സ്പർശിക്കുന്ന വ്യക്തിയാണ് ഒരു യഥാർത്ഥ സുഹൃത്ത്” – ഇതായിരുന്നു ചിത്രത്തിന് ഗോപിക നൽകിയ അടിക്കുറിപ്പ്. ഫോട്ടോ പകർത്തിയ വ്യക്തിയുടെ പേരും താരം ചുവടെ ചേർക്കുന്നു. സൂക്ഷിച്ചു നോക്കിയാൽ അയാളെ കണ്ണാടിയിൽ കാണാം എന്നായിരുന്നു താരം പറഞ്ഞിരുന്നത്.

സജിൻ ആണ് ഈ ചിത്രം പകർത്തിയത്. ഗോപിക തന്നെ താരത്തെ ചിത്രത്തിൽ ടാഗ് ചെയ്തിട്ടുണ്ട്. സൂക്ഷിച്ചു നോക്കിയാൽ സജിനെ കണ്ണാടിയിൽ കാണാവുന്നതാണ്. മൂവരും അടുത്ത സുഹൃത്തുക്കളാണെന്നു മലയാളി പ്രേക്ഷകർക്ക് എല്ലാം തന്നെ അറിയാവുന്ന കാര്യമാണ്. ഇത് വീണ്ടും ഉറപ്പിക്കുന്നത് ആയിരുന്നു ഇവരുടെ ഇന്ന് പങ്കുവെച്ച ചിത്രം.

മലയാളം ടെലിവിഷനിൽ നിലവിലുള്ളതിൽ ഏറ്റവും ജനപ്രിയമായ സീരിയലാണ് സാന്ത്വനം ഇപ്പോൾ. വാനമ്പാടി എന്ന സീരിയൽ അവസാനിച്ചതോടെ ആയിരുന്നു ഈ സീരിയൽ പ്രദർശനം ആരംഭിച്ചത്. കുടുംബ വിളക്ക് എന്ന സീരിയൽ ആണ് റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് ഇപ്പോൾ തുടരുന്നത്. വൈകാതെ കുടുംബ വിളക്കിനെ മലർത്തി അടിക്കും സാന്ത്വനം എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കുടുംബ വിളക്ക് പോലെ അസഹനീയമായ കുടുംബ മുഹൂർത്തങ്ങൾ ഒന്നും തന്നെ സാന്ത്വനം എന്ന സീരിയലിൽ ഇല്ല എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ ആർക്കും ആസ്വദിക്കാവുന്ന മുഹൂർത്തങ്ങളാണ് സാന്ത്വനം എന്ന സീരിയലിൽ ഉള്ളത്.