സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറിനെ മലയാളികൾക്ക് സുപരിചിതമാണ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഗായിക അമൃത സുരേഷുമായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്. ഇരുവരും ഒരു വർഷത്തിനുശേഷം പിരിഞ്ഞെന്ന സൂചനകളും പുറത്തു വന്നിരുന്നു. പ്രിയ നായർക്ക് ഒപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങൾ കണ്ടാണ് ചില സദാചാരവാദികൾ ഇതാരാണ് പുതിയ പ്രണയം ആണോ എന്ന ചോദ്യവുമായി എത്തിയതും.
ഗായിക അമൃത സുരേഷും, പ്രിയ മയോനിയുമായി വന്ന കഥകളും അടുത്തിടെ വലിയ ചർച്ചകൾക്ക് വഴി വച്ച സംഭവങ്ങളും ആയിരുന്നു. ഇപ്പോൾ ചർച്ച ആകുന്നത് ആരാണ് അദ്ദേഹത്തിന് ഒപ്പമുള്ള അദ്വൈത എന്നതാണ്.അതേ സമയം ഡാൻസറും, മോഡലും, നടിയും ഒക്കെയാണ് അദ്വൈത. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരത്തിന്റെ റീൽസ് വീഡിയോസിനും ആരാധകർ ഏറെയുണ്ട്. മാത്രവുമല്ല യാത്രകളെ ഏറെ ഇഷ്ടപെടുന്ന അദ്വൈത യാത്രാ ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്