സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.
എന്നാൽ ഇത് ചിലപ്പോൾ വിമർശനങ്ങൾക്ക് കാരണം ആകാറുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും നേടുന്ന ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ.
ഗോപി സുന്ദറിന്റെ കുടുംബ ജീവിതമാണ് പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുള്ളത്.
സ്നേഹിച്ചു വിവാഹം കഴിച്ച ആദ്യ ഭാര്യയെ വിവാഹ മോചനം നേടി ഗായിക അഭയ ഹിരൺമയിക്ക് ഒപ്പം ലീവ് ഇൻ റിലേഷനിൽ ആയതും തുടർന്ന് ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചതുമെല്ലാം വിമർശനം ഏറ്റുവാങ്ങിയിരുന്നു.
എന്നാൽ പലപ്പോഴും വിമർശനം അതിരു കടന്നതോടെ തക്ക മറുപടിയും താരം നൽകാറുണ്ട്.
അമൃത സുരേഷുമായി ഒരു വർഷം മുന്നേയാണ് വിവാഹം കഴിഞ്ഞത്. ഇതിനിടയിൽ പല തവണ ഇരുവരും വിവാഹ മോചനം നേടി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
എന്നാൽ ഈ വാർത്തകൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞു ഇരുവരും രംഗത്ത് വന്നിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രചരണം ശക്തമായിരുന്നു. മറ്റൊരു പെൺകുട്ടിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്തോടെയാണ് ഈ ചർച്ച വീണ്ടും ശക്തമായത്.
View this post on Instagram
ഗോപി സുന്ദർ സ്വിറ്റ്സർലാൻഡിൽ നിന്ന് പങ്കുവച്ച എല്ലാ ചിത്രത്തിലും ഈ പെൺകുട്ടി ഉണ്ടായിരുന്നു. അതേസമയം ഈ യാത്രയിൽ ഒന്നും അമൃത സുരേഷിനെ കണ്ടതുമില്ല.
ഈ സമയം അമൃത മറ്റൊരു യാത്രയിൽ ആയിരുന്നു. അമൃതയുടെയും ഗോപി സുന്ദരിന്റെയും പോസ്റ്റുകൾ ഒരുമിച്ച് വായിച്ചു കൊണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ചിലർ പറഞ്ഞത് അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞുവെന്നും ഗോപി സുന്ദർ മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ് എന്നുമായിരുന്നു.
പിന്നാലെ ഗോപി സുന്ദറിനെ വിമർശിച്ചു നിരവധി പേര് രംഗത്ത് എത്തിയിരുന്നു.അണ്ണന്റെ ലൈഫ് ആണ് ലൈഫ്, ഓരോ വർഷവും ഓരോ ഭാര്യമാർ-
എന്നിങ്ങനെയായിരുന്നു വിമര്‍ശനം,
ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളോട് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞു എത്തിയിരിക്കുകയാണ് ഗോപി സുന്ദർ.
പുതിയ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ഗോപി സുന്ദറിന്റെ മറുപടി.ഇവിടെ ആര്‍ക്കും ഒരു പ്രശ്നവും ഇല്ല, ഒരു കംപ്ലെയ്ന്റും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാം ഹാപ്പിയായി പോകുന്നു.നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ എന്നാണ് ഗോപി ചോദിക്കുന്നത്.
ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നും ഗോപി സുന്ദർ പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണ രൂപം –
“ഇവിടെ ആര്‍ക്കും ഒരു പ്രശ്നവും ഇല്ല, ഒരു കംപ്ലെയ്ന്റും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാം ഹാപ്പിയായി പോകുന്നു.നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു. നമിച്ചു. അരി തീര്‍ന്നെങ്കില്‍ അണ്ണന്മാര്ക്ക് മാസം അരി ഞാന്‍ വാങ്ങിതരാം”- ഗോപി സുന്ദര്‍ പോസ്റ്റില്‍ പൊട്ടിത്തെറിക്കുന്നു.
View this post on Instagram