National

ഡൽഹിയിലെ 15 വയസ്സുള്ള പെൺകുട്ടിയെ ബീഹാറിലേക്ക് കട.ത്തി, പിതാവ് പോലീസിൽ പരാതിപ്പെട്ടെങ്കിലും നിരാശ, ഒടുവിൽ സംഭവിച്ചത്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിയമസംവിധാനം താളം തെറ്റി കിടക്കുകയാണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഡൽഹി, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ എത്രത്തോളം നിഷ്ക്രിയർ ആണ് എന്ന തരത്തിലുള്ള വാർത്തകൾ ദിവസവും നമ്മൾ കേൾക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ വളരെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇവിടെ നിന്നും പുറത്തു വരുന്നത്.

- Advertisement -

15 വയസ്സുള്ള പെൺകുട്ടിയെ സെപ്റ്റംബർ മാസം ഏഴാം തീയതിയാണ് കാണാതാകുന്നത്. ട്യൂഷനു പോയ പെൺകുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്നില്ല. പിതാവ് ഡൽഹിയിലെ രാജേന്ദർ നഗറിലുള്ള ട്യൂഷൻ സെൻററിൽ പോയി അന്വേഷിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല.

പിതാവ് അയാളുടെ സുഹൃത്തുക്കളെയും കൂട്ടി അന്വേഷിക്കാൻ തുടങ്ങിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഉടൻതന്നെ പോലീസിൽ പരാതിപ്പെട്ടെങ്കിലും പോലീസിൽ നിന്നും കാര്യമായ സഹായമൊന്നും ലഭിച്ചില്ല എന്നും പിതാവ് പറയുന്നു.

പോ.ലീസ് സ്റ്റേഷനിൽ നിരവധി തവണ കയറിയിറങ്ങിയ ശേഷമാണ് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. അതിൽ നിന്നും പെൺകുട്ടി ബീഹാറിലേക്ക് ഉള്ള ഒരു ബസിൽ കയറിയിട്ടുണ്ട് എന്ന വിവരം ലഭിച്ചു. പിന്നീട് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തു എങ്കിലും കാര്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

പിന്നീടാണ് പിതാവ് ഡൽഹിയിലെ രാജേന്ദ്രനഗർ എംഎൽഎ ആയ രാഘവ് ചഡ്ഡയെ സമീപിക്കുന്നത്. പതിവ് രാഷ്ട്രീയക്കാരെ പോലെ തന്നെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തെങ്കിലും അത് കാര്യമായിട്ട് ആയിരിക്കുമെന്ന് പിതാവ് കരുതിയില്ല. പെൺകുട്ടിയെ കണ്ടെത്തുന്നതിൽ വലിയ രീതിയിലുള്ള സഹായമാണ് എംഎൽഎ രാഘവ് ചഡ്ഡ നൽകിയത്.

കുട്ടികളുടെയും സ്ത്രീകളുടെയും തി.രോധാനം തടയുന്നതിനുള്ള ഒരു എൻജിഒയുമായി ഇവർ ബന്ധപ്പെട്ടു. അവരുടെ നേതൃത്വത്തിലാണ് തുടർന്നുള്ള അന്വേഷണം വിപുലീകരിച്ചത്.

പിന്നീട് ഒക്ടോബർ രണ്ടിനാണ് പെൺകുട്ടിയുടെ വിവരങ്ങൾ ലഭിച്ചു തുടങ്ങിയത്. ഒക്ടോബർ മൂന്നാം തീയതി പെൺകുട്ടി തിരിച്ച് വീട്ടിലെത്തി.

“ഒരു കുട്ടിയെ കാണാതാകുമ്പോൾ പിതാവ് അനുഭവിക്കുന്ന മാനസിക വിഷമങ്ങൾ എന്തായിരിക്കും എന്ന് എനിക്ക് മനസ്സിലാകും. എന്നെ തിരഞ്ഞെടുത്ത ആളുകളെ സംരക്ഷിക്കുക എന്നത് എൻറെ ഉത്തരവാദിത്വമാണ്.

പെൺകുട്ടി തിരിച്ച് കുടുംബത്തിനൊപ്പം ചേർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്” – ആം ആദ്മി പാർട്ടി എംഎൽഎ ആയ രാഘവ് ചഡ്ഡ മാധ്യമങ്ങളോട് പ്രതികരിച്ചു.

Athul

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

54 mins ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

1 hour ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

2 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

2 hours ago