കാഴ്ചക്കാരെ അമ്പരപ്പിച്ച് 86 അടി ഉയരമുള്ള രാക്ഷസ തിരമാലയ്ക്ക് മുകളിലൂടെ യുവാവിന്റെ സാഹസിക സര്‍ഫിംഗ്. 86 അടി ഉയരമുള്ള തിരമാലയ്ക്ക് മുകളിലൂടെയാണ് സെബാസ്റ്റ്യന്‍ സ്റ്റഡ്നര്‍ എന്ന ജര്മന്കാരന് സര്‍ഫിംഗ് നടത്തിയത്. ഈ സാഹസിക പ്രകടനത്തിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമയായി സെബാസ്റ്റിയന്.
2020 ഒക്ടോബറിലാണ് സ്റ്റഡ്നര്‍ 26.21 മീറ്റര്‍ (86 അടി) ഉയരമുള്ള തിരമാലയ്ക്ക് മുകളിലൂടെ സര്‍ഫിംഗ് നടത്തിയത്. എന്നാല്‍ ഈ മാസം 24നാണ് അദ്ദേഹത്തിന് ഔദ്യോഗികമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ച വിവരം പുറത്തുവരുന്നത്. ഇതേ പ്രകടനത്തിന് റെഡ് ബുള്‍ ബിഗ് വേവ് അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ സ്റ്റഡ്നര്ക്ക് ലഭിച്ചിരുന്നു.
മുപ്പത്തിയേഴുകാരനായ സ്റ്റഡ്നറിന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമാണ് സര്‍ഫിംഗ്. ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് അദ്ദേഹത്തിന് സര്‍ഫിംഗ് പഠിക്കാനായത്. പതിമൂന്നാം വയസില്‍ സര്‍ഫിംഗ് പടിക്കാന് ഹവായിലേക്ക് പോകണമെന്ന ആവശ്യവുമായി സ്റ്റഡ്നര്‍ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാല്‍ അന്നവര്‍ അതിന് സമ്മതിച്ചിരുന്നില്ല. പിന്നീട് പതിനാറാം വയസില്‍ സ്വന്തം ഇഷ്ടപ്രകാരം സ്റ്റഡ്നര്‍ സര്‍ഫിംഗ് പഠിക്കാന്‍ ഹവായിലേക്ക് പോകുകയായിരുന്നു.
New record: Largest wave surfed (unlimited) – male 🌊 26.21 m (86 feet) by Germany’s @SebastianSurfs
📽️ Jorge Leal + @wsl pic.twitter.com/Cb1c8vKP3Z
— Guinness World Records (@GWR) May 24, 2022