ഗായത്രി അരുണ്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം തന്നെ പ്രേക്ഷക മനസില്‍ എത്തുന്നത് ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ആണ്. പരസ്പരം സീരിയലിലൂടെയാണ് ഈ കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സീരിയല്‍ കഴിഞ്ഞ് ഇത്ര വര്‍ഷം കഴിഞ്ഞെങ്കിലും ദീപ്തി ഐപിഎസ് ഇന്നും പ്രേക്ഷക മനസില്‍ മായാതെ കിടപ്പുണ്ട്. തന്റെ കരിയറില്‍ തന്നെ മാറ്റം സൃഷ്ടിച്ച കഥാപാത്രം ആയിരുന്നു ഇത്.
പരസ്പരം അവസാനിച്ച ശേഷം അഭിനയ രംഗത്തുനിന്നും ഒരു ഇടവേളയെടുത്തിരുന്നു താരം. കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് നടി മാറിനിന്നത്. ഇന്ന് സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം അവതരിപ്പിക്കാനും നടിക്ക് കഴിഞ്ഞു. തന്റെ ചിത്രത്തില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് ഗായത്രിയെ സംബന്ധിച്ച് ഒരു ഭാഗ്യം തന്നെയാണ്. വണ്‍ എന്ന ചിത്രത്തിലാണ് സഹനടിയായി താരം എത്തുന്നത്. സീന എന്ന കഥാപാത്രം ആണ് താരം ചെയ്തത്. ഇപ്പോള്‍ സീരിയലും സിനിമയും തമ്മിലുള്ള മാറ്റത്തെക്കുറിച്ചാണ് നടി പറയുന്നത്.
പരസ്പരത്തിന് ശേഷം നിരവധി ഓഫറുകള്‍ വന്നു. സീരിയലില്‍ നിന്നും സിനിമയില്‍ നിന്നും വന്നു. എന്നാല്‍ അന്നൊന്നും പോയില്ല, രണ്ടില്‍ ആണെങ്കിലും എനിക്ക് കുഴപ്പമില്ല , എന്നാല്‍ തേടിവന്ന കഥാപാത്രങ്ങള്‍ ആകര്‍ഷകമായി തോന്നാത്തതിനാല്‍ ആണ് ചിലതില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറിയത്.
ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ നല്ലതായിരിക്കണം, നടി പറയുന്നു. അതേസമയം വണ്ണില്‍ വലിയ ടീമിനൊപ്പം ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉള്ളതായും നടി പറയുന്നു. നിരവധി ചിത്രങ്ങളിലാണ് താരം വലുതും ചെറുതുമായ വേഷങ്ങള്‍ ചെയ്തത്. ഇതില്‍ വണ്ണിലെ കഥാപാത്രം തന്നെയാണ് പ്രേക്ഷക മനസില്‍ ഓര്‍ത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവം ആയ താരം ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരിലേക്ക് എത്താറുണ്ട്. കഴിഞ്ഞ ദിവസം സാരി ഉടുത്ത് നാടന്പെണ്കൊടിയായി ഒരുങ്ങിയുള്ള നടിയുടെ ചിത്രം വൈറലായിരുന്നു.