രണ്ട് മൂന്ന് കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗൗതമി നായര്‍. തന്റെ കഥാപാത്രങ്ങളും അഭിനയവും മലയാളികള്‍ സ്വീകരിക്കവെ പെട്ടന്ന് ഒരു ദിവസം സിനിമാ മേഘലയില്‍ നിന്നും പിന്മാറുകയായിരുന്നു താരം. ദുല്‍ഖര്‍ സല്‍മാനൊപ്പമാണ് നടി ആദ്യമായി സിനിമയില്‍ എത്തിയത്. ചിത്രം സെക്കന്റ് ഷോയിലെ കഥാപാത്രം വൈറലായിരുന്നു. ഇതിന് പിന്നാലെ, ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലും പ്രധാന വേഷത്തിലെത്തി.
ഇപ്പോഴിതാ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഗൗതമി നായര്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നു. താരം തന്നെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. നടി മഞ്ജുവിനൊപ്പമുള്ള ഒരു മനോഹര ചിത്രം പങ്കുവെച്ച് അടിക്കുറിപ്പും നല്‍കിയാണ് ആരാധകരെ തന്റെ തിരിച്ച് വരവ് അറിയിച്ചത്.
മഞ്ജു വാര്യര്‍ക്കും ജയസൂര്യയ്ക്കൊപ്പവുമാണ് സിനിമാ തിരിച്ച് വരവ് നടത്തുന്നത്. ഇവര്‍ അഭിനയിക്കുന്ന ചിത്രം മേരി ആവാസ് സുനോ എന്ന ചിത്രത്തിലാണ് ഗൗതമിയും വേഷമിടുന്നത്.
ചിത്രം പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്യുന്നത്. അതേസമയം റേഡീയോ ജോക്കിയുടെ ജീവിതം പറയുന്ന ചിത്രമാണ് മേരി ആവാസ് സുനോ എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷും ജയസൂര്യയും വീണ്ടുമൊരുമിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.
‘ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യത്തിലേക്ക് മടങ്ങി വരുന്നു. എന്നും ആരാധനയോട് കണ്ടിരുന്ന ഇവര്‍ക്കൊപ്പം എന്റെ രണ്ടാം ഇന്നിങ്സ് ആരംഭിക്കുകയാണ്. എന്റെ ഫസ്റ്റ് ഷോട്ടിന് ഇതില്‍ പരം ഒന്നും ആഗ്രഹിക്കാനില്ല. നന്ദിയുണ്ട്. നടിയെന്ന നിലയില്‍ നല്ലത് ചെയ്യാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു’ എന്നാണ് മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഗൗതമി കുറിച്ചിരിക്കുന്നത്. മേരി ആവാസ് സുനോയില്‍ ശിവദയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.