മധ്യപ്രദേശിൽ നാല് വയസുകാരിയെ തെരുവ് നായ്ക്കൾ വളഞ്ഞിട്ടാക്രമിച്ചു. ഭോപ്പാലിലാണ് സംഭവം.
വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ അഞ്ച് തെരുവ് നായ്ക്കൾ ചേർന്ന് ഓടിച്ചിട്ടാണ് ആക്രമിച്ചത്. ഇതിനിടെ അതുവഴി വന്നയാളാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ പെൺകുട്ടിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരുക്കുകളോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.