യുക്രൈനെതിരെ റഷ്യ യുദ്ധം ശക്തമാക്കുമ്പോള്‍ നിരവധി യുക്രൈന് പൗരന്മാരാണ് ആയുധമേന്തി രംഗത്തെത്തിയത്. യുക്രൈനില്‍ നിന്നുള്ള വനിതാ എംപിയായ കിറ റുദിക് പോരാട്ടത്തില്‍ പങ്കാളിയാകുന്ന ചിത്രം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ യുക്രൈനില്‍ നിന്നുള്ള ഒരു ബ്യൂട്ടി ക്വീനും തോക്കുമേന്തി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ്.
മുന്‍ മിസ് ഗ്രാന്റ് യുക്രൈന് ആയ അനസ്തേഷ്യ ലെന്നയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 2015ലെ മിസ് ഗ്രാന്റ് ഇന്റര്‍നാഷണല്‍ ബ്യൂട്ടി കോണ്ടസ്റ്റിലെ വിജയിയായിരുന്നു അനസ്തേഷ്യ. ആയുധമേന്തി നില്ക്കുന്ന നിരവധി ചിത്രങ്ങളും അനസ്തേഷ്യ പങ്കുവച്ചിരുന്നു.
രാജ്യത്തെ പ്രതിരോധിക്കാനുള്ള ക്ഷണം സ്വീകരിച്ചുവെന്നാണ് അനസ്തേഷ്യ പറയുന്നത്. അതിക്രമിക്കാനുള്ള ഉദ്ദേശ്യത്തോടെ യുക്രേനിയന്‍ അതിര്‍ത്തി കടക്കുന്ന എല്ലാവരും കൊല്ലപ്പെടും എന്നാണ് ഒരു ചിത്രത്തിനൊപ്പം അവര്‍ കുറിച്ചത്.