മോഹന്‍ലാല്‍, മീന അന്‍സിബ ഹസന്, എസ്തര് അനില്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രാമാണ് ദൃശ്യം 2. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗത്തിലും ഇവര്‍ തന്നെയാണ് തങ്ങളുടെ കഥാപാത്രം ചെയ്തത്. കുടുംബ കഥ പറഞ്ഞ ദൃശ്യം മികച്ച വിജയം നേടി മുന്നേറിയപ്പോള്‍. രണ്ടാം ഭാഗവും മികവിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചിരിക്കുകയാണ്.
ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വന്‍ വിജയംകൊയ്യും എന്നതില്‍ സംശയം ഇല്ല. ഇപ്പോള്‍ നടന് മോഹന്‍ലാല്‍ പങ്കുവെച്ച മറ്റൊരു വീഡിയോ ആണ് വൈറലാവുന്നത്. വീട്ടിലെ ഹോം തിയേറ്ററില്‍ നിന്നും മോഹന്‍ലാല്‍ കുടുംബവുമൊത്ത് ദൃശ്യം2 കാണുന്ന വീഡിയോ ആണ് വൈറലാവുന്നത്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഈ ചെറു വീഡിയോയില്‍ മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മക്കളും സുഹൃത്തുക്കളായ പ്രിയദര്‍ശനും, സമീര്‍ ഹംസയും ഉണ്ട്. വീട്ടില്‍ നിന്നും തന്നെ ഹോം തിയേറ്ററിലാണ് ഇവര്‍ സിനിമ കാണുന്നത്. ഒരു ചെറിയ തിയേറ്ററിന്റെ പ്രതീതിയുണ്ട് ഇതിനുള്ളില്‍.
വീഡിയോ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ജീത്തു ജോസഫ് സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ്. കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ഷൂട്ടിംഗ് നടത്തിയത്. സിനിമാ ചിത്രീകരണത്തിന്റെ അവസാന ദിനം വരെ ഈ നിയന്ത്രണം നിലനിര്‍ത്താനും ചിത്ത്രതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലൊക്കേഷനില്‍ വെച്ച് എല്ലാവര്ക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു.