ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തുവെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇതെല്ലാം തള്ളുകയാണ് ഇപ്പോൾ താരം. താൻ ആരേയും അൺഫോളോ ചെയ്തിട്ടില്ലെന്നാണ് ഗബ്രി പറഞ്ഞത്. ഞാൻ അൺഫോളോ ചെയ്തിട്ടില്ല, ബാക്കി എനിക്ക് അറിയില്ല’, എന്നാണ് ഗബി ലൈവിൽ എത്തി വ്യക്തമാക്കിയത്.
ജാസ്മിനാണ് തന്നെ സംബന്ധിച്ച് ബിഗ് ബോസ് സീസൺ 6 ലെ ശക്തമായ മത്സരാർത്ഥിയെന്ന് ഗബ്രി പറഞ്ഞു. നെഗറ്റീവുകളെ നേരിടാനുള്ള ശക്തി തനിക്ക് എങ്ങനെ ലഭിച്ചുവെന്ന് അറിയില്ലെന്നും എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാൻ തനിക്ക് സാധിക്കുന്നുണ്ടെന്ന് ഗബ്രി പറഞ്ഞു. ‘വോട്ട് കിട്ടാത്തത് കൊണ്ടാണ് താൻ പുറത്തായത്. ബിഗ് ബോസ് ഒരിക്കലും സ്ക്രിപ്റ്റഡ് അല്ല. ബിഗ് ബോസിന് ശേഷമുള്ള കാര്യങ്ങളെ ഞാൻ ആസ്വദിക്കുന്നുണ്ട്.
മറ്റൊന്ന് ജിന്റോയോട് തനിക്ക് ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് താൻ ഹൗസിൽ ഇനിയും വേണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ടെന്ന് സന്തോഷകരമാണ്. ഇപ്പോൾ താൻ വീട്ടിലാണ് , മാനസികമായും ശാരീരികമായുമെല്ലാം പൂർണവിശ്രമത്തിലാണ്. ജാസ്മിൻ പാവമാണ്, ഗബ്രി ലൈവ് വീഡിയോയിൽ പറഞ്ഞു.അതേ സമയം തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു തുടക്കത്തിൽ ഇരുവരും പറഞ്ഞിരുന്നത്. എന്നാൽ വൈകാതെ തനിക്ക് ഗബ്രിയോട് പ്രണയമാണെന്ന് ജാസ്മിൻ തുറന്നുസമ്മതിച്ചു.