അല്ലു അര്ജുന് ചിത്രം പുഷ്പ 2വിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പുഷ്പയുടെ ഒന്നാം ഭാഗം വന്‍ വിജയമായതോടെ രണ്ടാം ഭാഗം കൂടി പ്രഖ്യാപിക്കുകയായിരുന്നു. വന്‍ വാണിജ്യവിജയമായ സിനിമ തെലുങ്കിനു പുറമേ ഹിന്ദി , തമിഴ് ഭാഷകളിലും പ്രത്യക്ഷപ്പെട്ടു. അല്ലു അര്ജുന് നായകനായി എത്തിയപ്പോള്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് മലയാള നടന് ഫഹദ് ഫാസില്‍ ആയിരുന്നു. നായിക രശ്മിക മന്ദാനയും അതേസമയം സിനിമയിലെ സമാന്തയുടെ ഐറ്റം ഡാന്‍സും വൈറല്‍ ആയിരുന്നു.
ശ്രീവള്ളി എന്ന കഥാപാത്രത്തിലാണ് പുഷ്പയില്‍ രശ്മിക എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും രശ്മിക തന്നെയാണ് നടി. ഇപ്പോഴിതാ പുഷ്പ സിനിമയെ സംബന്ധിച്ച് പുതിയൊരു ആവശ്യം ഉന്നയിച്ചിരിക്കുകയാണ് രശ്മിക ആരാധകര്‍. രണ്ടാം ഭാഗത്തില്‍ കുറച്ചു കൂടി പ്രാധ്യാന്യം ശ്രീവള്ളി എന്ന കഥാപാത്രത്തിന് നല്‍കണമെന്നാണ് ആവശ്യം.
ഒരേയൊരു അഭ്യര്‍ത്ഥന ശ്രീവല്ലി എന്ന കഥാപാത്രത്തെ ശക്തവും ഫലപ്രദവുമാക്കണം, എന്നാണ് രശ്മികയുടെ പേരിലുള്ള ഒരു ഫാന്പേജില് വന്നിരിക്കുന്ന ട്വീറ്റ്. രശ്മിക ഇതിന് ട്വിറ്ററിലൂടെ മറുപടിയും നല്കി. ഞാനങ്ങനെ പ്രതീക്ഷിക്കുന്നു. നമുക്ക് നോക്കാം എന്നാണ് രശ്മിക നല്കിയ മറുപടി.
അതേസമയം പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ സാമന്ത ഉണ്ടാവില്ല . പകരം ഒരു ബോളിവുഡ് നടിയാണ് ഐറ്റം ഡാന്‍സ് അവതരിപ്പിക്കാന്‍ എത്തുന്നത്. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ഒന്നാം ഭാഗത്തിലെ സമാന്തയുടെ ഡാന്‍സ് കാണാന്‍ വേണ്ടി മാത്രം സിനിമ കണ്ടവരും ഉണ്ട്.