ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫേസ്ബുക്ക് മെറ്റ. വ്യാഴാഴ്ച 240 ബില്യണ്‍ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തില്‍ നിന്ന് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. നിക്ഷേപകര്‍ കൂട്ടമായി പിന്‍വലിഞ്ഞതോടെ മെറ്റയുടെ ഓഹരിയില്‍ വന്‍ നഷ്ടം രേഖപ്പെടുത്തി. 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളിലും (ഫേസ്ബുക്ക് ഡെയ്ലി ആക്ടീവ് യൂസേഴ്സ്-ഡിഎയു) കുറവു രേഖപ്പെടുത്തി.
വിപണിയിലെ തിരിച്ചടിയോടെ കമ്പനി സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വ്യക്തിഗത ആസ്തിയില്‍ 31 ബില്യണ്‍ ഡോളറിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇത്രയും തുക നഷ്ടമായിട്ടും ഫോബ്സിന്റെ കണക്കു പ്രകാരം 90 ബില്യണ്‍ ഡോളറാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി. മെറ്റയിലെ 13 ശതമാനം ഓഹരിയാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്.
ഡിസംബറില്‍ അവസാനിച്ച ത്രൈമാസ പാദത്തില്‍ 1.929 ബില്യണ്‍ ഉപഭോക്താക്കളാണ് ഫേസ്ബുക്കിന്റെ ഡിഎയു. മുന്‍പാദത്തില്‍ ഇത് 1.930 ബില്യണായിരുന്നു. ആദ്യമായാണ് സോഷ്യല്‍ നെറ്റ്വര്‍ക്ക് ഭീമന്റെ വളര്‍ച്ച താഴോട്ടു പോകുന്നത്. ഡാറ്റ ഉപഭോഗത്തില്‍ ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എതിരാളികളില്‍ നിന്നും വന്‍ ഭീഷണിയാണ് ഫേസ്ബുക്ക് നേരിടുന്നത്. വരുമാനത്തിലും കുറവു രേഖപ്പെടുത്തി. പരസ്യദാതാക്കള്‍ ചെലവഴിക്കല്‍ വെട്ടിക്കുറച്ചാണ് വരുമാനത്തില്‍ പ്രതിഫലിച്ചത്.
രാജസ്ഥാനിലെ അജ്മീറിൽ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം…
മലയാളികളുടെ ഇഷ്ട താരമാണ് സായ് കുമാർ.സായ് കുമാറിനെതിരെ സംവിധായകൻ കലാധരൻ ഉന്നയിച്ച വിമർശനമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സായ് കുമാർ അഭിനയിച്ച…
10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ.ശോഭാ സുരേന്ദ്രനാണ്…
ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ഗുരുതരമായ നിയമലംഘനമായതുകൊണ്ട് ഉടൻ തന്നെ അസി…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ…
ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ…