Kerala News

‘പൊലീസിനോട് പറഞ്ഞാല്‍ ദിലീപ് നമ്മളെയും കൊന്നാലോ?’; ബാലചന്ദ്രകുമാറിനോട് ഭാര്യ ചോദിച്ചത് കോടതിയൽ വായിച്ച് ഡിജിപി

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തിയത് പൊലീസിനോട് പറഞ്ഞാല്‍ ദിലീപ് നമ്മളെയും കൊന്നാലോ എന്ന് ബാലചന്ദ്രകുമാറിനോട് ഭാര്യ ചോദിച്ചെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍. ഗൂഢാലോചന നടക്കുന്ന സമയത്ത് തന്നെ എല്ലാ കാര്യങ്ങളും ബാലചന്ദ്രകുമാര്‍ ഭാര്യയോട് പറഞ്ഞിരുന്നു. ദിലീപ് ഗൂഢാലോചന നടത്തിയതിന് നേര്‍സാക്ഷിയായ ആളാണ് ബാലചചന്ദ്രകുമാറെന്നും ഡിജിപി കോടതിയില്‍ ചൂണ്ടിക്കാട്ടി.

- Advertisement -

പ്രതി ദിലീപിന്റെ പശ്ചാത്തലം പരിശോധിക്കണം. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ക്വട്ടേഷന്‍ കൊടുത്തയാളാണ് പ്രതി. ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ കൂട്ടത്തോടെ ഫോണ്‍ മാറ്റിയത് എന്തിനെന്നും പ്രോസിക്യൂഷൻ ചോദിച്ചു. ഫോണിന്റെ ലോക്കിംഗ് പാറ്റേണ്‍ മജിസ്ട്രേറ്റിന് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു ദിലീപ് ഉള്‍പ്പെടെ പ്രതികള്‍. അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമായിരുന്നു ഇത്. ഓരോ നിമിഷവും അന്വേഷണത്തില്‍ നിര്‍ണായകമാണെന്നിരിക്കെയാണ് ദിലീപും കൂട്ടാളികളും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഗൂഢാലോചന നടത്തിയെന്ന് ആരോപണമുള്ള ഫോണ്‍ കൈമാറാന്‍ പോലും ദിലീപും മറ്റ് പ്രതികളും ആദ്യം തയ്യാറായില്ല. ഏഴ് ഫോണുകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആറെണ്ണമേ ഉള്ളൂ എന്നാണ് പ്രതികളുടെ വാദം. അവരുടെ വാദം തെറ്റാണെന്ന് കോടതിക്കും ബോധ്യപ്പെട്ടതാണ്. അന്വേഷണത്തോട് ഒരു തരത്തിലും സഹകരിക്കാത്ത നിലപാടാണ് ദിലീപ് ഉള്‍പ്പെടെ പ്രതികളുടേതെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.

Rathi VK

Recent Posts

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

2 hours ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

2 hours ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

2 hours ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

2 hours ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

3 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

4 hours ago