Film News

ഇതൊക്കെയാണോ തമാശ? വെറും തോന്നിവാസം ആണിത്. സാറ അലി ഖാൻ്റെ പുതിയ വീഡിയോയ്ക്ക് രൂക്ഷവിമർശനം.

ബോളിവുഡിലെ പ്രശസ്ത നടിയാണ് സാറ അലി ഖാൻ. പ്രശസ്ത നടൻ സെയ്ഫ് അലി ഖാൻറെ മകളാണ് സാറ. അത്രഗി റേ എന്ന ചിത്രമാണ് സാറ നായികയായി അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സാറയുടെ അഭിമുഖങ്ങൾ എല്ലാം വളരെ ശ്രദ്ധ നേടുന്നവയാണ്. അളന്നു മുറിച്ചുള്ള മറുപടിയാണ് സാറയുടെ പ്രത്യേകത. സാധാരണ താര പുത്രന്മാരെയും പുത്രിമാരെയും പോലെ മണ്ടൻ ഉത്തരങ്ങൾ സാറാ അങ്ങനെ പറയാറില്ല. ഇപ്പോഴിതാ താരം പങ്കുവെച്ച് ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.

- Advertisement -

സാമൂഹ്യ മാധ്യമങ്ങളിൽ ഒരുപാട് ശ്രദ്ധനേടുന്ന ഒന്നാണ് പ്രാങ്ക് വീഡിയോകൾ. തമാശയായി രീതിയിൽ ആളുകളെ കളിപ്പിക്കുന്ന പരിപാടികൾ ആണ് ഇത്. അത്തരമൊരു പ്രാങ്ക് വീഡിയോ ആണ് ഇത്. എന്നാൽ പ്രാങ്ക് വീഡിയോ ചെയ്ത് താരം പുലിവാലുപിടിച്ച അവസ്ഥയായി. തൻറെ സഹായിയെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിൽ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിഇടുകയാണ് താരം.

ഇവർ വെള്ളത്തിലേക്ക് വീണു. തൊട്ടു പിന്നാലെ സാറയും ചാടുന്നു. ഇതാണ് വീഡിയോയിൽ ഉള്ളത്. ഈ വീഡിയോയ്ക്ക് എതിരെ കടുത്ത വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. ഇത് തമാശ കളിയല്ല തോന്നിവാസം ആണ് എന്നാണ് ഒരു വിഭാഗം പറയുന്നത്. ആ വെള്ളത്തിൽ വീണ വ്യക്തിയുടെ മാനസിക അവസ്ഥ അപ്പോൾ എന്തായിരിക്കുമെന്ന് ഊഹിക്കാമോ എന്നും ചിലർ ചോദിക്കുന്നു. നിങ്ങളുടെ സഹായി ആയതുകൊണ്ട് അവർ മറ്റൊന്നും ചെയ്യില്ല എന്നും ചിലർ പറയുന്നു.

എന്തായാലും വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. താരം വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് അടുത്തതായി. ലൈഗർ എന്നാണ് ഈ ചിത്രത്തിന് പേര്. വിദേശത്താണ് ഇതിൻറെ ഷൂട്ട് പുരോഗമിക്കുന്നത്.

Abin Sunny

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

9 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

10 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

11 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

12 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

12 hours ago