ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി എറിക് ടെന്‍ഹാഗിനെ നിയമിച്ചു. നിലവില്‍ അയാക്സിന്റെ പരിശീലകനായ ടെന്‍ഹാഗ് സീസണിനൊടുവില്‍ ചുമതലയേല്‍ക്കും.
ഇടക്കാല പരിശീലകനായ റാല്‍ഫ് റാഗ്നിക്ക് സീസണിനൊടുവില്‍ സ്ഥാനമൊഴിയും. 2018 മുതല്‍ അയാക്സിന്റെ പരിശീലകനാണ് 52കാരനായ എറിക് ടെന്‍ഹാഗ്. യുണൈറ്റഡ് പരിശീലകനാകുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് എറിക് ടെന്‍ഹാഗ് പ്രതികരിച്ചു.
മുന്‍പ് പ്രതിരോധ താരമായിരുന്ന ടെന്‍ഹാഗ് അയാക്സ് അടക്കം നാല് ക്ലബ്ബുകളെയാണ് പരിശീലിപ്പിച്ചത്. നെതര്‍ലന്‍ഡ്സിലെ ഗോ എഹഡ് ഈഗിള്‍സ്, ബയേണ്‍ മ്യൂണിക് യൂത്ത് ടീം, യുട്രക്റ്റ്, അയാക്സ് ക്ലബ്ബുകളെയാണ് ടെന്‍ഹാഗ് പരിശീലിപ്പിച്ചത്. പരിശീലക കരിയറില്‍ 432 മത്സരങ്ങളില്‍ 1006 ഗോളുകള്‍ ടെന്‍ഹാഗിന്റെ ടീമുകള്‍ നേടിയിട്ടുണ്ട്. അയാക്സില്‍ 210 മത്സരങ്ങളില്‍ 155 ജയമാണ് ടെന്ഹാഗിനുള്ളത്. 73.81 % വിജയം അയാക്സില്‍ നേടാന്‍ ടെന്‍ഹാഗിനായി.