ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ കടന്നു വന്ന ഗായികയാണ് ശ്രീനാഥ്. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ഒരു പാട്ടുകാരന് കൂടിയാണ് ഈ താരം. സംഗീത സംവിധായകന് കൂടിയാണ് ശ്രീനാഥ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഈ താരത്തിന് ആരാധകരും ഏറെയാണ്.
പല അഭിമുഖങ്ങളില്‍ വെച്ചും ശ്രീനാഥനോട് പ്രണയത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും ചോദിച്ചുവെങ്കിലും , അപ്പോള്‍ എല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു താരം. ഈ അടുത്ത് റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍, സ്വാസിക വിവാഹത്തെക്കുറിച്ച് ചോദിച്ചു. അന്നാണ് തന്റെ വിവാഹക്കാര്യം ശ്രീനാഥ് പറഞ്ഞത്. എന്നാല്‍ വധുവിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു പറഞ്ഞില്ല.
കഴിഞ്ഞ ദിവസമായിരുന്നു ശ്രീനാഥിന്റെ വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന്റെ ഫോട്ടോസും പങ്കുവെച്ചിരുന്നു , എങ്കിലും കുടുംബസമേതമുള്ള ചിത്രം ഒന്നും ഷെയര്‍ ചെയ്തിരുന്നില്ല. ഇപ്പോള്‍ ചടങ്ങിനിടെ കുടുംബത്തിനൊപ്പം പകര്‍ത്തിയ കൂടുതല്‍ ഫോട്ടോസ് ആണ് താരം പങ്കുവെച്ചത്.
അതേസമയം നടന് വിജയുടെ വലിയൊരു ആരാധകന് കൂടിയാണ് ശ്രീനാഥ്. വേദിയില്‍ വെച്ച് വിജയ് അഭിനയിച്ച നിരവധി സിനിമകളിലെ ഗാനം ശ്രീനാഥ് ആലപിച്ചിരുന്നു. ഇതിനിടെ വിജ്യെ അനുകരിച്ചും ഈ താരം ശ്രദ്ധനേടി.